പാ​മ്പു​ക​ടി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കാം: എന്തൊക്കെ ചെയ്യാം ചെയ്യാതിരിക്കാം…

കോട്ടയം: സം​സ്ഥാ​ന​ത്തു​ട​നീ​ളം പാ​മ്പു​ക​ടി​യേ​റ്റ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അധികൃതർ അ​റി​യി​ച്ചു. കൃ​ഷി സ്ഥ​ല​ങ്ങ​ള്‍, കാ​ടി​നോ​ടു​ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ള്ള ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

വീ​ടി​നും പ​രി​സ​ര​ത്തു​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക.
വി​റ​ക്, തൊ​ണ്ട്, ചി​ര​ട്ട, തു​ണി​ക​ള്‍, പാ​ഴ്വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ന്നും കൂ​ട്ടി​വ​യ്ക്ക​രു​ത്.
ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ് എ​ലി പെ​രു​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
വീ​ടി​നു പു​റ​ത്ത് കി​ട​ന്നു​റ​ങ്ങ​രു​ത്.
രാ​ത്രി​യി​ല്‍ വീ​ടി​നു​ള്ളി​ലും പു​റ​ത്തും മ​തി​യാ​യ വെ​ളി​ച്ചം ഉ​റ​പ്പാ​ക്കു​ക.
ഇ​രു​ട്ടി​ല്‍ പു​റ​ത്തേ​ക്കു പോ​കു​മ്പോ​ള്‍ ടോ​ര്‍​ച്ച് അ​ല്ലെ​ങ്കി​ല്‍ മൊ​ബൈ​ല്‍ വെ​ളി​ച്ചം ഉ​പ​യോ​ഗി​ക്കു​ക.
ചെ​രു​പ്പ്, വ​സ്ത്ര​ങ്ങ​ള്‍, ബാ​ഗ്, ഹെ​ല്‍​മെ​റ്റ്, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​മ്പ് പ​രി​ശോ​ധി​ക്കു​ക.
പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും നി​ല​ത്ത് ശ്ര​ദ്ധി​ക്കു​ക.
നി​ല​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
വീ​ടി​നു​ള്ളി​ല്‍ പാ​മ്പ് ക​യ​റാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ചി​ടു​ക.
വി​ട​വു​ക​ളോ വി​ള്ള​ലു​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ അ​ട​യ്ക്കു​ക.
വീ​ടി​ന് സ​മീ​പ​ത്തു​ള്ള മാ​ള​ങ്ങ​ള്‍ അ​ട​യ്ക്കു​ക.
കൈ​യ്യു​റു​ക​ളും കാ​ലു​റ​ക​ളും ഉ​പ​യോ​ഗി​ച്ച് മാ​ത്രം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ജോ​ലി​ക്കാ​യി ഇ​റ​ങ്ങു​ക.
കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും പു​ല്ലും നീ​ക്കം ചെ​യ്യു​ക.


ഉ​ട​ന്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍
ക​ടി​യേ​റ്റ സ്ഥ​ല​ത്തു​നി​ന്നു സാ​വ​ധാ​നം സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റു​ക. ക​ടി​യേ​റ്റ ആ​ളി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ക. ഭ​യ​വും പ​രി​ഭ്രാ​ന്തി​യും ഉ​ണ്ടാ​യാ​ല്‍ ര​ക്ത​ചം​ക്ര​മ​ണം കൂ​ടു​ക​യും വൃ​ക്ക, മ​സ്തി​ഷ്‌​കം, ഹൃ​ദ​യം തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് വി​ഷം പെ​ട്ടെ​ന്ന് എ​ത്തു​ക​യും ചെ​യ്യും.
ക​ടി​യേ​റ്റ ഭാ​ഗ​ത്ത് ഒ​ന്നും ചെ​യ്യാ​തെ അ​തു​പോ​ലെ​ത​ന്നെ വ​യ്ക്കു​ക (ച​ലി​പ്പി​ക്കാ​തി​രി​ക്കു​ക)
ക​ടി​യേ​റ്റ കൈ​കാ​ലു​ക​ളി​ല്‍​നി​ന്നു ഷൂ​സ്, ബെ​ല്‍​റ്റ്, മോ​തി​രം, വാ​ച്ച്, ആ​ഭ​ര​ണ​ങ്ങ​ള്‍, മു​റു​കി​ക്കി​ട​ക്കു​ന്ന വ​സ്ത്രം എ​ന്നി​വ അ​ഴി​ച്ചു മാ​റ്റു​ക.
പാ​മ്പു​ക​ടി​യേ​റ്റ​യാ​ളി​നെ ത​ല​ചെ​രി​ച്ചു കൈ​കൊ​ണ്ട് മു​ഖ​ത്തെ താ​ങ്ങി​നി​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ ഇ​ട​ത്തോ​ട്ട് ച​രി​ച്ച് വ​ല​തു​കാ​ല്‍ മ​ട​ക്കി കി​ട​ത്തു​ക.
പാ​മ്പു​ക​ടി​യേ​റ്റ​യാ​ളെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി തൊ​ട്ട​ടു​ത്ത ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക.


ചെ​യ്യ​രു​താ​ത്ത​ത്
പാ​മ്പി​നെ തി​രി​ച്ച​റി​യാ​നും ജീ​വ​നോ​ടെ​യും അ​ല്ലാ​തെ​യോ പി​ടി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്, വീ​ണ്ടും ക​ടി​യേ​ല്‍​ക്കു​ന്ന​തി​നി​ട​യാ​കും.
ക​ടി​യേ​റ്റ ഭാ​ഗ​ത്ത് മു​റി​വു​ണ്ടാ​ക്കു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ളോ ലേ​പ​ന​ങ്ങ​ളോ പു​ര​ട്ടു​ക​യോ ചെ​യ്യ​രു​ത്.
ക​ടി​യേ​റ്റ ഭാ​ഗ​ത്തി​നു മു​ക​ളി​ല്‍ ര​ക്ത​യോ​ട്ടം കു​റ​യ്ക്കു​ന്ന​തി​നാ​യി മു​റു​ക്കി​ക്കെ​ട്ടേ​ണ്ട ആ​വ​ശ്യ​മി​ല്ല; ഇ​ങ്ങ​നെ ചെ​യ്താ​ല്‍ ക​ടി​യേ​റ്റ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ടാ​നും ആ ​ഭാ​ഗം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.
ക​ടി​യേ​റ്റ ആ​ളി​നെ മ​ല​ര്‍​ത്തി​ക്കി​ട​ത്ത​രു​ത്. അ​ത് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​ക്കാ​നി​ട​യു​ണ്ട്.
അ​ശാ​സ്ത്രീ​യ​വും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തു​മാ​യ ചി​കി​ത്സ​ക​ള്‍ ചെ​യ്യ​രു​ത്.
പാ​മ്പു​ക​ടി​ച്ച ഭാ​ഗ​ത്തു​നി​ന്ന് ര​ക്തം വാ​യ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​ടു​ക്കു​ന്ന രീ​തി പി​ന്‍​തു​ട​രാ​തി​രി​ക്കു​ക.

Related posts

Leave a Comment