സ്‌കൂട്ടറില്‍ പാമ്പ് കയറിയിട്ടുണ്ടേ..! ഒ​രു ദി​വ​സ​ത്തി​ലേ​റെ സ്കൂ​ട്ട​റി​നു​ള്ളി​ൽ ക​ഴി​ഞ്ഞ പാ​മ്പി​നെ പി​ടി​കൂ​ടി

കൂ​ത്തു​പ​റ​മ്പ്: ഒ​രു ദി​വ​സ​ത്തി​ലേ​റെ സ്കൂ​ട്ട​റി​നു​ള്ളി​ൽ ക​ഴി​ഞ്ഞ പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര മ​ധ്യ​ത്തി​ലാ​ണ് സം​ഭ​വം.

കൂ​ത്തു​പ​റ​മ്പി​ൽ പ്ര​സ് ന​ട​ത്തു​ന്ന പ​ഴ​യ​നി​ര​ത്തി​ലെ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സ്കൂ​ട്ട​റി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു സ്കൂ​ട്ട​ർ.

ഉ​ച്ച​യ്ക്ക് സ്കൂ​ട്ട​ർ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ പാ​മ്പ് ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ പേ​പ്പ​റി​ൽ എ​ഴു​തി സീ​റ്റി​ൽ പ​തി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടു .

ഏ​റെ നേ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​താ​യി​ല്ല. തു​ട​ർ​ന്ന് സ്കൂ​ട്ട​ർ ഓ​ടി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ബു​ധ​നാ​ഴ്ച വീ​ണ്ടും സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ജ​യ​ച​ന്ദ്ര​ൻ സ്കൂ​ട്ട​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​യി​ട്ട അ​തെ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടു.

രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യെ​ത്തി​യപ്പോ​ൾ സ്കൂ​ട്ട​റി​നു​ള്ളി​ൽ എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്ത് പാ​മ്പി​നെ കാ​ണു​ക​യാ​യി​രു​ന്നു.

ഏ​റെ പ​ണി​പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പാ​മ്പി​നെ വ​ന​ത്തി​ൽ വി​ട്ട​യ​ച്ചു.

Related posts

Leave a Comment