കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച സം​ഭ​വം: റ​വ​ന്യൂ​മ​ന്ത്രി​യെ ത​ള്ളി എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ; അ​നു​കൂ​ലി​ച്ച് കാ​നം

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രേ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ന​ല്ല സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. ജി​ല്ല​യി​ലെ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പോ​യ​തി​ൽ തെ​റ്റി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക​മാ​യ സം​ഘ​ർ​ഷ​മാ​ണ് പെ​രി​യ​യി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. സി​പി​എ​മ്മി​ന് ഇ​തി​ൽ പ​ങ്കെ​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, റ​വ​ന്യൂ​മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി. മ​ന്ത്രി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​യ​തി​ൽ തെ​റ്റി​ല്ല. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ സ​ന്ദ​ർ​ശ​ന​മെ​ന്നും കാ​നം പ​റ​ഞ്ഞു.

Related posts