മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ; സ്ത്രീ​ക​ളെ എ​ത്തി​ക്കാ​ന്‍ ഏ​ജ​ന്‍റു​മാ​ർ

കു​ന്ന​മം​ഗ​ലം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം കാ​വ​ന്നൂ​ർ തൃ​പ്പ​ന​ച്ചി നെ​ല്ലി​ച്ചു​വ​ട് സി​ദ്ദീ​ഖി​യാ മ​ൻ​സി​ൽ അ​ബ്ദു​റ​ഹി​മാനെ (32)​യാ​ണ് കു​ന്ന​മം​ഗ​ലം പോ​ലീ​സ് വീ​ട്ടി​ൽനി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് വീ​ട്ടി​ലെ​ത്തി​യ ഭ​ർ​തൃ​മ​തി​യെ രോഗം മാ​റ്റി​ത്ത​രാമെ​ന്ന് പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ച് മ​ട​വൂ​രി​ലെ മ​ഖാ​മി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ക്കാം സി​യാ​റ​ത്തി​നാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ട​വൂ​രി​ൽ എ​ത്തി​ച്ച​ത്.

വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പ​മാ​ണ് ഇ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. മ​റ്റൊ​രു റൂ​മി​ൽ വ​ച്ച് സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി.

2019 ൽ ​ഇ​യാ​ൾ​ക്കെ​തി​രേ ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്.

മ​ന്ത്ര​വാ​ദ ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളെ അ​ബ്ദു​റ​ഹ്മാ​ന്‍റെ അ​ടു​ത്തെ​ത്തി​ക്കാ​ൻ ഏ​ജ​ന്‍റു​മാ​രാ​യി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment