വിശന്നാല്‍ കണ്ണുകാണില്ല! തവളയെന്നു കരുതി പന്ത് വിഴുങ്ങിയ പാമ്പിന് പണികിട്ടി; പാമ്പിനെ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചത് വീട്ടുടമ

Snake_ball01
ത​വ​ള​യെ​ന്നു ക​രു​തി പാ​ന്പു വി​ഴു​ങ്ങി​യ​ത് ടെ​ന്നീ​സ് ബോ​ൾ! ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്ല​ൻ​ഡി​ലാ​ണ് സം​ഭ​വം. വ​യ​ർ വീ​ർ​ത്ത് ഇ​ഴ​യാ​നാ​വാ​ത്ത സ്ഥി​തി​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ട പാ​ന്പി​നെ വീ​ട്ടു​ട​മ​യാ​ണ് അ​ടു​ത്തു​ള്ള ന​ഴ്സിം​ഗ് ഹോ​മി​ൽ എ​ത്തി​ച്ച​ത്.

കാ​ർ​പ​റ്റ് സ്നേ​ക്ക് ഇ​ന​ത്തി​ൽ​പെ​ട്ട പാ​ന്പി​നു വ​ലി​യ ത​വ​ള​യെ വി​ഴു​ങ്ങി​യ​തി​ന്‍റെ അ​സ്വ​സ്ഥ​ത എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ങ്കി​ലും എ​ക്സ്റേ എ​ടു​ത്ത​പ്പോ​ഴാ​ണ് ആ​ശാ​ൻ വി​ഴു​ങ്ങി​യ​ത് പ​ന്താ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​ന്ത് പു​റ​ത്തെ​ടു​ക്കാ​മെ​ന്നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ഉ​ദ​ര​ത്തി​ൽ സാ​വാ​ധാ​നം അ​മ​ർ​ത്തി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ കു​ട്ടി ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ടെ​ന്നീ​സ് ബോ​ളാ​ണ് പാ​ന്പ് വി​ഴു​ങ്ങി​യ​തെ​ന്നു വീ​ട്ടു​ട​മ പ​റ​ഞ്ഞു. വ​യ​റി​നു​ള്ളി​ൽ നി​ന്നും ബോ​ൾ പു​റ​ത്തെ​ടു​ത്ത ശേ​ഷം മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മാ​ണ് പാ​ന്പി​നെ വ​ന​ത്തി​ൽ വി​ട്ട​ത്.

Snake_ball02

Related posts