ട്രംപ് തരംഗം! കുടുംബബന്ധങ്ങളേയും തകര്‍ത്തെറിഞ്ഞു

2017feb10diveors

കലിഫോര്‍ണിയ: ഡൊണള്‍ഡ് ട്രംപ് അമേരിക്കയില്‍ തരംഗം സൃഷ്ടിച്ചു മുന്നോട്ടുപോകുന്‌പോള്‍ അറിയാതെയാണെങ്കില്‍ പോലും കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തെറിയപ്പെടുന്നു. വാഷിംഗ്ടണിലാണ് സമാനമായ സംഭവം അരങ്ങേറിയത്. വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുടുംബ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്ന ഗതികേടിലാണ് വാഷംഗ്ടണിലെ ബില്‍ മെക്കോര്‍മിക്കും ഭാര്യ ഗെയ് ലിയും.

കലിഫോര്‍ണിയ റിട്ടേര്‍ഡ് ജയില്‍ ഗാര്‍ഡായിരുന്ന ഗെയ് ലി അപ്രതീക്ഷിതമായാണ് ഭര്‍ത്താവ് ബില്‍ മെക്കോര്‍മിക്ക് ട്രംപിന് വോട്ടു ചെയ്യുന്ന വിവരം അറിഞ്ഞത്. ഇരുവരും താമസിക്കുന്ന വാഷിംഗ്ടണിലെ അപ്പോര്‍ട്ട്‌മെന്‍റില്‍ കൂട്ടുക്കാരുമൊത്തു ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവിന്‍റെ വെളിപ്പെടുത്തല്‍ ഭാര്യയെ വല്ലാതെ പ്രകോപിപ്പിച്ചു. ഇലക്ഷനില്‍ ട്രംപിന് ബില്‍ മെക്കോര്‍മിക്ക് വോട്ടുചെയ്തതോടെ ഭാര്യയുടെ ക്ഷമ നശിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ കൗണ്‍സിലിംഗിന് ഇരുവരും തയാറായെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 1980 ല്‍ പരസ്പം കണ്ടുമുട്ടിയ ബില്‍ മെക്കോര്‍മിക്കും ഭാര്യ ഗെയ് ലിയും 21 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചത്.

ട്രംപിനെ അുകൂലിക്കാന്‍ ഒരു വിധത്തിലും തയാറല്ലായിരുന്ന ഗെയ് ലി ഒടുവില്‍ മനസില്ലാ മനസോടെയായിരുന്നു ദാന്പത്യ ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചതെന്ന് പറയുന്നു. അതേസമയം വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ എടുത്ത തീരുമാനം 51 ശതമാനം ശരിയാണെങ്കിലും 49 ശതമാനം തെറ്റാണെന്ന് ഗെയ് ലി തുറന്നു സമ്മതിക്കുകയും ചെയ്യന്നു. ട്രംപിന്‍റെ കൂടെ നില്‍ക്കാനാണ് ഭര്‍ത്താവിന് താല്‍പര്യമെങ്കില്‍ അതിന് ഞാന്‍ എന്തിനു തടസം നില്‍ക്കുന്നുവെന്നാണ് ഗെയ് ലിയുടെ മറുചോദ്യം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts