എന്തൊരു മഞ്ഞാണ്… ത​ണു​പ്പി​ൽ റി​ക്കാ​ർ​ഡ് തി​രു​ത്തി ചൈ​നീ​സ് പ്ര​ദേ​ശം

ത​ണു​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ ചൈ​ന​യു​ടെ വി​ദൂ​ര പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ സി​ൻ​ജി​യാ​ങ്ങ് മേ​ഖ​ല​യി​ൽ 64 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് ത​ക​ർ​ന്നു.

ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല മൈ​ന​സ് 52.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ്. 1960 ജ​നു​വ​രി 21ന് ​രേ​ഖ​പ്പെ​ടു​ത്തി​യ മൈ​ന​സ് 51.5 സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു ഇ​തു​വ​രെ ഇ​വി​ടെ​യു​ണ്ടാ​യ കു​റ​ഞ്ഞ​താ​പ​നി​ല.

അ​തേ​സ​മ​യം, ചൈ​ന​യി​ൽ ഇ​തി​നു മു​ൻ​പ് ഇ​തി​ലും താ​ഴ്ന്ന ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു സ്ഥ​ല​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 22ന് ​വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹീ​ലോ​ങ്ജി​യാ​ങ്ങി​ലെ ഒ​രു ന​ഗ​ര​മാ​യ മോ​ഹെ​യി​ൽ മൈ​ന​സ് 53 സെ​ൽ​ഷ്യ​സ് ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഇ​താ​ണ് ചൈ​ന​യി​ൽ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ ദേ​ശീ​യ താ​പ​നി​ല. കൊ​ടും​ത​ണു​പ്പി​ൽ മ​ഞ്ഞു​വീ​ഴ്ച​യും ഹി​മ​പാ​ത​വും കാ​ര​ണം സി​ൻ​ജി​യാ​ങ്ങ് മേ​ഖ​ല​യി​ൽ ട്രെ​യി​ൻ-​വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment