ജോജു ജോർജ് ചിത്രം പരിപാടി ഫസ്റ്റ് ലുക്ക്-സിംഗിൾ

പ​ണി’​ക്ക് ശേ​ഷം ജോ​ജു ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘പ​രി​പാ​ടി’​യു​ടെ ഫ​സ്റ്റ് ലു​ക്കും സിം​ഗി​ളും പു​റ​ത്ത്. ജോ​ജു ജോ​ർ​ജ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ, നൂ​റോ​ളം പു​തു​മു​ഖ​ങ്ങ​ൾ ക്യാ​ര​ക്ട​ർ റോ​ളു​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. വ​മ്പ​ൻ കാ​ൻ​വാ​സി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ചി​ത്ര പ്ര​ദീ​പ് ആ​ണ് നാ​യി​ക. സൈ​ജു കു​റു​പ്പ് അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ജോ​ജു ജോ​ർ​ജി​ന്റെ സം​വി​ധാ​ന അ​ര​ങ്ങേ​റ്റ​മാ​യ ‘പ​ണി’​യു​ടെ അ​തേ ഴോ​ണ​റി​ലു​ള്ള സി​നി​മ​യാ​യാ​ണ് “പ​രി​പാ​ടി” ഒ​രു​ക്കു​ന്ന​ത്.

എ​ന്നാ​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ കാ​ൻ​വാ​സും വ​ലി​യ താ​ര​നി​ര​യും സാ​ങ്കേ​തി​ക മി​ക​വും പ്ര​ത്യേ​ക​ത​ക​ളാ​ണ്. തൃ​ശ്ശൂ​രി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ​യും ജോ​ജു ആ​ണ്. കാ​വ്യ ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി നി​ർ​മ്മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​റി​ൽ ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ‘ രാ​ജീ​വ് ര​വി ക്യാ​മ​റ ച​ലി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഈ​ണം ഒ​രു​ക്കു​ന്ന​ത് ത​മി​ഴി​ലെ സൂ​പ്പ​ർ​ഹി​റ്റ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ യു​വാ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ്. മ​ല​യാ​ള​ത്തി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണി​ത്. അ​ൻ​പ​റി​വ് ആ​ണ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. മ​നു ആ​ന്റ​ണി ചി​ത്ര​സം​യോ​ജ​ന​വും അ​ജ​യ​ൻ അ​ടാ​ട്ട് സൗ​ണ്ട് ഡി​സൈ​നും നി​ർ​വ​ഹി​ക്കു​ന്നു.

Related posts

Leave a Comment