യാ​ത്ര​ക്കാ​ര​ന്‍റെ ല​ഗേ​ജ് ബാ​ഗ് ത​ക​ർ​ന്ന നി​ല​യി​ൽ; ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം

ആ​കാ​ശ എ​യ​ർ വി​മാ​ന​ത്തി​ൽ മും​ബൈ​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്റെ ല​ഗേ​ജ് കേ​ടു​പാ​ടു​ക​ളോ​ടെ ല​ഭി​ച്ചു. ബാ​ഗി​ന്‍റെ വീ​ൽ ത​ക​ർ​ന്ന​തി​നൊ​പ്പം ചു​റ്റു​മു​ള്ള ഭാ​ഗ​വും കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ശ്നം പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഗ്രൗ​ണ്ട് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് യാ​ത്ര​ക്കാ​ര​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​ത്.

ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​ക്സ് ഉ​പ​യോ​ക്താ​വാ​യ വി​ശാ​ൽ എം. ​യാ​ദ​വ് ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. ബാ​ഗി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗം കാ​ണി​ച്ചു​കൊ​ണ്ട് യാ​ത്ര​ക്കാ​ര​ൻ ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

“ഇ​തു നോ​ക്കൂ, ഈ ​ബാ​ഗ് ഈ ​ഭാ​ഗ​ത്ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ന്നു. ഞാ​ൻ ജീ​വ​ന​ക്കാ​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ, ബാ​ഗ് കേ​ടാ​യ​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. ഞാ​ൻ ഇ​പ്പോ​ൾ ത​ന്നെ ഓ​ൺ​ലൈ​നാ​യി പ​രാ​തി ന​ൽ​കും” എ​ന്ന് യാ​ത്ര​ക്കാ​ര​ൻ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ല​ഗേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ അ​ശ്ര​ദ്ധ​യ്ക്കും യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി​ക്കും എ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത്. എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ ഇ​തി​ന്മേ​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

Related posts

Leave a Comment