അ​ഴു​ക്കു​ചാ​ലാ​യി മാ​റി​യ പു​ഴ ഒ​റ്റ​യ്ക്ക് വൃ​ത്തി​യാ​ക്കി യു​വാ​വ്; അ​മ്പ​ര​പ്പി​ക്കു​ന്ന ‘ബി​ഫോ​ർ-​ആ​ഫ്റ്റ​ർ’ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ന​ശി​ച്ച അ​ജ്നാ​ർ പു​ഴ ശു​ചീ​ക​രി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ സ്വ​ന്തം നി​ല​യി​ൽ ഇ​റ​ങ്ങി​ത്തി​രി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​രു​പ​തു​കാ​ര​ൻ. സു​രേ​ന്ദ്ര സിം​ഗ് ചൗ​ധ​രി എ​ന്ന യു​വാ​വാ​ണ് സ്വ​ന്തം ചെ​ല​വി​ൽ പ​ണ​വും സ​മ​യ​വും വി​നി​യോ​ഗി​ച്ച് പു​ഴ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​ത്.

ഓ​ൺ​ലൈ​നി​ൽ ‘ബി​ട്ടു ത​ബാ​ഹി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​രേ​ന്ദ്ര, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും പു​ഴ​യി​ൽ നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഒ​റ്റ​യ്ക്ക് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. യാ​തൊ​രു​വി​ധ ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യോ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല ഈ ​ശ്ര​മം. ശു​ചീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ സ്വ​ന്തം പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ വാ​ങ്ങു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സു​രേ​ന്ദ്ര പ​ങ്കു​വെ​ച്ച പു​ഴ​യു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ഒ​റ്റ​യാ​ൾ പോ​രാ​ട്ടം കൊ​ണ്ട് പ​രി​സ്ഥി​തി​യി​ൽ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന വ​ലി​യ മാ​റ്റ​ത്തി​ന് തെ​ളി​വാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ.

അ​തി​ശ​യ​ക​ര​മാ​യ ഈ ​പ്ര​വ​ർ​ത്തി​ക്ക് വ​ലി​യ പ്ര​ശം​സ ല​ഭി​ക്കു​മ്പോ​ഴും, ന​ഗ​ര​സ​ഭ​യു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​ക്കെ​തി​രെ ജ​ന​രോ​ഷം ഉ​യ​രു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ചെ​യ്യേ​ണ്ട ഒ​രു ജോ​ലി ഒ​റ്റ​യ്ക്ക് ഒ​രു ഇ​രു​പ​തു​കാ​ര​ൻ ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് ന​ഗ​ര​സ​ഭ​യ്ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

സു​രേ​ന്ദ്ര സിം​ഗ് ചൗ​ധ​രി​യു​ടെ ഈ ​മ​ഹ​ത്താ​യ സേ​വ​ന​ത്തെ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ മു​ൻ​പ് പ്ര​ശം​സി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 2,96,000-ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സാ​ണ് ഈ ​യു​വാ​വി​നു​ള്ള​ത്. അ​ധി​കാ​രി​ക​ൾ നി​ർ​വ്വ​ഹി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു യു​വാ​വ് ഏ​റ്റെ​ടു​ത്ത​ത് സം​വി​ധാ​ന​ങ്ങ​ളു​ടെ വീ​ഴ്ച​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

 

 

 

 

Related posts

Leave a Comment