ആ​ശു​പ​ത്രി​യി​ൽ ദു​രി​ത​ക്കാ​ഴ്ച; സ​ഹാ​യ​ത്തി​ന് ആ​രു​മി​ല്ലാ​തെ 70 കാ​രി​യാ​യ വ​യോ​ധി​ക സ്ട്രെ​ച്ച​ർ ത​ള്ളേ​ണ്ടി വ​ന്നു, സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ബ​ന്ധു​വി​നെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി ത​നി​യെ ത​ള്ളി​ക്കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്ന എ​ഴു​പ​തു​കാ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ട് സി​വി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

സൗ​രാ​ഷ്ട്ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ രാ​ജ്കോ​ട്ട് സി​വി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം. വ​യോ​ധി​ക സ്ട്രെ​ച്ച​ർ വ​ലി​ച്ചു​കൊ​ണ്ട് പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ​യും കു​റി​ച്ച് വ​ലി​യ തോ​തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യി ആ​ശു​പ​ത്രി അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ എം.​എ​സ്. റോ​യ് അ​റി​യി​ച്ചു. സ്ട്രെ​ച്ച​ർ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​ക്ക് ആ​ശു​പ​ത്രി ഭ​ര​ണ​കൂ​ടം നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ൽ ഇ​ത്ത​രം വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന​മാ​യ പു​തി​യ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​റും ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും, രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ഇ​നി ഇ​ത്ത​രം ദു​രി​ത​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

 

Related posts

Leave a Comment