ദുബായില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം ! ഒടുവില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍…

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. പ്രായം 55 ആയെങ്കിലും താരം ഇന്നും അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പല കഥകളുമുണ്ട്. ലോക സുന്ദരി ഐശ്വര്യാ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ പ്രണയിനികളില്‍ ഉള്‍പ്പെടുന്നു.തൊണ്ണൂറുകളില്‍ മസില്‍മാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായിട്ടെത്തുന്ന ‘ക്വിക്ക് ഹീല്‍ പിഞ്ച്’ എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയത് സല്‍മാനായിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അര്‍ബാസ് ഖാന്‍ സല്‍മാന്‍ ഖാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നല്‍കി. അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതായിരുന്നു. ദുബായിയില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ എത്ര നാള്‍ ആളുകളെ പറ്റിക്കും സല്‍മാന്‍ ഖാന്‍ നിങ്ങള്‍ക്ക്…

Read More

ഇത് നിത്യഹരിതമായ ചിത്രമാണ്.. എപ്പോഴും.. നന്ദി…തന്റെ ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ച് ഐശ്വര്യ റായ്…

ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും നായികാ നായകന്മാരായി 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രമാണ് ‘ഹം ദില്‍ ദേ ചുകേ സനം’. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം 1999 ജൂണ്‍ 18നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ 22-മത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ റായി. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സംവിധായകനോടും ആരാധകരോടും നന്ദിയും ഐശ്വര്യ പറയുന്നുണ്ട്. ”ഹം ദില്‍ ദേ ചുകേ സനത്തിന്റെ 22 വര്‍ഷങ്ങള്‍, അത്തരമൊരു സ്‌നേഹ പ്രവാഹം കാരണം ഞാന്‍ ഓര്‍ക്കുന്നു, പക്ഷേ എന്റെ പ്രിയപ്പെട്ട സഞ്ജയ്, ഇത് നിത്യഹരിതമായ ചിത്രമാണ്.. എപ്പോഴും.. നന്ദി.. ലോകമെമ്പാടുമുള്ള എന്റെ ആരാധകര്‍ക്കും നന്ദി.. എന്നെ ഏറ്റവും സ്‌നേഹിക്കുന്ന കുടുംബത്തിനും എന്റെ സുഹൃത്തുകള്‍ക്കും നന്ദി.. എല്ലാവരുടെയും സ്‌നേഹത്തിനും എപ്പോഴും…

Read More

ഇനിയെങ്കിലും കൊച്ചു പെണ്‍പിള്ളാരുടെ നായകനാകുന്നത് നിര്‍ത്തിക്കൂടേ…സല്‍മാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി…

സിനിമാ മേഖല പരസ്പര വൈരത്തിന്റെ കൂടി ഇടമാണ്. പരസ്പരമുള്ള പാരവെപ്പ് ഏറ്റവും കൂടിയ ഒരു മേഖലയാണ് ബോളിവുഡ്. ഇപ്പോള്‍ നടി സോഫിയ ഹയാത്ത് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരേ ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതൊക്കെ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നാലും അതിനെ പൂമാല ആയി സ്വീകരിക്കുന്ന ആറ്റിറ്റിയൂഡ് ആണ് സല്‍മാന്‍ ഖാന്റേത്. അതുകൊണ്ടുതന്നെ താരത്തിന്റെ കരിയറിനും സിനിമ ജീവിതത്തിലും ഇതുവരെ യാതൊരു വിധത്തില്‍ ഇത്തരത്തിലുള്ള പാരവെപ്പ് ബാധിച്ചിട്ടില്ലെന്നാണ് വാസ്തവം. എന്നാല്‍ സോഫിയ ഹയാത്തിന്റെ ആരോപണം അല്‍പം കടന്നു പോയെന്നാണ് സല്ലുവിന്റെ ആരാധകരെല്ലാം പറയുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരം ഒരു കുറിപ്പ് എന്ന രൂപത്തില്‍ സല്‍മാന്‍ഖാനെതിരെ വിമര്‍ശനം രേഖപ്പെടുത്തിയത്. നടി ഗായിക ടെലിവിഷന്‍ പേഴ്‌സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സോഫിയ ഹയാത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു…

Read More

സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന 25000 പേര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍ ! സല്ലുവിന്റെ സഹായം ഇങ്ങനെ…

കോവിഡ് പ്രതിസന്ധി മറ്റേതു മേഖലയെയും പോലെതന്നെ സിനിമ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ ധനസഹായം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു. സല്‍മാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു. കോവിഡ് ആദ്യതരംഗത്തില്‍ നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാം തംരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികള്‍ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും…

Read More

സല്‍മാന്‍ പ്രണയിച്ചു വഞ്ചിക്കുകയായിരുന്നു ! പല സംവിധായകരും എന്നില്‍ നിന്ന് ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു; വെളിപ്പെടുത്തലുമായി നടി…

സംവിധായകരില്‍ നിന്ന് തനിക്ക് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി മുന്‍ ബോളിവുഡ് താരം സോമി അലിയുടെ തുറന്നു പറച്ചില്‍. എട്ടു വര്‍ഷം സല്‍മാന്‍ ഖാനുമായി ഡേറ്റിംഗില്‍ ആയിരുന്നുവെന്നും ഒടുവില്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. നിരവധി സംവിധായകര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പല ചതിക്കുഴികളിലും വീണു. ഒടുവില്‍ സിനിമാ ലോകത്ത് നില്‍ക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സോമി വ്യക്തമാക്കി. ‘സല്‍മാന്‍ ഖാന്‍ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് നന്മയുള്ളവരാണ്. മനുഷ്യരെ തുല്യരായി കാണാന്‍ അവര്‍ക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകള്‍ ആര്‍ക്കു നേരെയും കൊട്ടിയടച്ചില്ല. ‘സോമി അലി പറഞ്ഞു.

Read More

ഈ പരിപാടി ഇവിടെ നടക്കത്തില്ല സ്ഥലം വിട്ടോണം ! രാഖി സാവന്തിന്റെ മോശം പ്രവൃത്തിയില്‍ പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍; വീഡിയോ വൈറലാകുന്നു…

പ്രമുഖ റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പില്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാനാണ് അവതാരകനായെത്തുന്നത്. എന്നാല്‍ ഷോയില്‍ ഇപ്പോള്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ അത്ര പതിവില്ലാത്തതാണ്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് 14ലെ മത്സരാര്‍ത്ഥിയായ രാഖി സാവന്തിനോടാണ് സല്‍മാന്‍ പൊട്ടിത്തെറിച്ചത്. ഷോയിലെ മിന്നുംതാരങ്ങളിലൊരാളാണ് രാഖി. സീസണിലെ മികച്ച എന്റര്‍ടെയിനര്‍ എന്ന പട്ടമാണ് രാഖിക്ക് പ്രേക്ഷകരടക്കം നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള രാഖിയുടെ പ്രവര്‍ത്തികള്‍ സഹമത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതായിരുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള രാഖിയുടെ ചില അഭിപ്രായപ്രകടനങ്ങളും മോശമായ പ്രദപ്രയോഗവുമാണ് സല്‍മാനെ ചൊടിപ്പിച്ചത് എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. രാഖിയെ മാറ്റി നിര്‍ത്തി സംസാരിക്കുന്ന സല്‍മാന്‍ ഖാന്‍ അവരോട് ക്ഷുഭിതനാവുന്നതും വീഡിയോയില്‍ കാണാം. രാഖിയെ തുടക്കം മുതല്‍ പിന്തുണച്ച വ്യക്തിയാണ് താന്‍…

Read More

കുട്ടിക്കാലം മുതല്‍ തന്നെ അവര്‍ എന്റെ പ്രേമഭാജനമായിരുന്നു; താന്‍ വിവാഹം കഴിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി സല്ലു…

ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍. ബോളിവുഡിന് നിരവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സല്‍മാന് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്. അതേ സമയം വയസ് 55 ആയെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. സല്ലുവിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും സമയമായില്ലെന്നാണ് താരം പറയുന്നത്. അതിനിടെ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് താരം പറയുന്നത് വീഡിയോയില്‍ കാണാം. ഒരു സൂപ്പര്‍ നടി ചെറുപ്പത്തിലേ തന്റെ മനം കവര്‍ന്നു എന്നാണ് സല്‍മാന്‍ പറയുന്നത്. ബോളിവുഡ് സുന്ദരി രേഖയായിരുന്നു സല്‍മാന്റെ ഹൃദയം കീഴടക്കിയ സുന്ദരി. ബിഗ് ബോസ് ഷോയില്‍ അതിഥിയായി രേഖ എത്തിയപ്പോഴാണ് സല്ലു തന്റെ പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു…

Read More

മരിക്കുന്നതിനു മുമ്പെങ്കിലും എന്തെങ്കിലും നടക്കുമോടേ… തന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ജോത്സ്യനോട് ചോദിച്ച് സല്‍മാന്‍ ഖാന്‍…

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. അഭിനയിക്കുന്ന പടങ്ങളെല്ലാം ഹിറ്റാകുന്ന അപൂര്‍വം താരങ്ങളിലൊന്നാണ് സല്ലു. എന്നിരുന്നാലും സല്‍മാന്റെ വിവാഹം നടന്നു കാണാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ഹംഗേറിയന്‍ നടി ലൂലിയ വാഞ്ചുര്‍ വരെ സല്‍മാന്റെ പ്രേമഭാജനമായി. എന്നാല്‍ ഒന്നും സഫലമായില്ല. തനിക്കൊപ്പം വളര്‍ന്നു വന്ന ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല. പ്രായം 53 ആയെങ്കിലും സല്‍മാന്റെ വിവാഹം ഏവരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സല്‍മാന്‍ ഖാന്‍ തന്നെ മുന്‍കൈ എടുത്ത് വിവാഹകാര്യം പൊതുവേദിയില്‍ സംസാരവിഷയമാക്കി. ബിഗ് ബോസിന്റെ 14-ാം സീസണില്‍ ആണ് സംഭവം. ഷോയിലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടെ ആയിരുന്നു സംഭവം ഉണ്ടായത്. ജോത്സ്യന്‍ പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാന്റെ…

Read More

സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണിയായപ്പോഴാണ് കാര്യങ്ങള്‍ വഷളായത് ! പണമിറക്കിയിട്ടുണ്ടെന്നും അതിനാല്‍ സൂരജിനെ തൊടരുതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞെന്ന് ജിയയുടെ മാതാവ്…

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ ഉയരുന്നത്. ബോളിവുഡില്‍ സ്വജനപക്ഷപാതം ശക്തമാണെന്നും ചില അഭിനേതാക്കളെ താരങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്നും അഭിപ്രായപ്പെട്ട് രവീണ ഠണ്ടന്‍, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയി തുടങ്ങിയവര്‍ രംഗത്തു വന്നതോടെ ചര്‍ച്ചകള്‍ പലതലങ്ങളിലുമെത്തി. പ്രമുഖ താരങ്ങളുടെ പ്രതികരണത്തിനു പിന്നാലെ അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാന്‍ നടന്‍ സല്‍മാന്‍ ഖാനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്. കേസില്‍ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കമാണ് സല്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നടന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ വഴി തിരിച്ചുവിട്ടുവെന്നും പറയുകയാണ് റാബിയ. ‘ഹിന്ദി സിനിമ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഇത് തുറന്ന് പറയുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ സംഭവം നടക്കുന്നത് 2015ലാണ്. ജിയയുടെ മരണത്തിന്…

Read More

കുതിരയെ കുളിപ്പിക്കണം,തീറ്റ കൊടുക്കണം അങ്ങനെ പലതും ! സല്‍മാന്റെ ഫാം ഹൗസില്‍ മരംകയറിയും മറ്റു കലാപരിപാടികളില്‍ ഏര്‍പ്പെട്ടും ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ കാലം എല്ലാവരും സ്വന്തം വീടുകളില്‍ ചിലവഴിക്കുമ്പോള്‍ സല്‍മാന്‍ഖാന്റെ ഫാം ഹൗസില്‍ ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുകയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. പുസ്തകങ്ങള്‍ വായിച്ചും കുതിരസവാരി നടത്തിയും കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തില്‍ കയറാന്‍ പരിശീലിച്ചുമെല്ലാമാണ് താരം ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുന്നത്. ജാക്വലിന്‍ തന്നെയാണ് തന്റെ ലോക്ക്ഡൗണ്‍ കാല ജീവിതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സല്‍മാന്റെ ഫാം ഹൗസില്‍ നിന്നുള്ള പ്രകൃതിദൃശ്യങ്ങളും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ സ്വയം അലക്കി ഉണക്കിയും ഫാം ഹൗസിലെ ജോലിക്കാരോട് സംസാരിച്ചുമെല്ലാം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുന്ന ജാക്വലിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബസാര്‍ ഇന്ത്യയുടെ കവര്‍ ഷൂട്ടിനായി സല്‍മാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിന്‍. ”ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായി ഒരു കാലമാണ്, എന്നാല്‍ കൊറോണക്കാലത്ത് ഒരുപാട് ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂര്‍ണബോധ്യമുണ്ട്. ഇവിടെ ഈ ഫാം…

Read More