താന്‍ ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ഇവരാണ്… മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ചിലരുടെ കൂട്ടായ ആക്രമണമെന്ന് സംവിധായകന്‍ സിദ്ധിഖ്.

ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി.

റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ സിദ്ധിഖ് ഇപ്പോള്‍.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.റിലീസ് സമയത്ത് നേരിട്ട സൈബര്‍ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന്‍ പറയുന്നു.

സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു. ‘

ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഹിന്ദിയില്‍ ഹിറ്റായി മാറി. ഹിന്ദിക്കാര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടതുകൊണ്ട് ഇപ്പോള്‍ അവിടെ പോയി വരെ ചീത്ത വിളിക്കുകയാണ് ചിലര്‍ എന്നും സിദ്ധിഖ് പറയുന്നു.

ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സൈബര്‍ വിംഗിന്റെ സഹായം നിര്‍മ്മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ്.

സോഷ്യല്‍ മീഡിയയില്‍ കൃത്യമായ ഐഡന്റിറ്റി ഉളളവരല്ല ഈ ചീത്ത പറയുന്നത്. ഇത്തരക്കാര്‍ മലയാള സിനിമയെ ഉന്മൂലനം ചെയ്യുമെന്നും സംവിധായകന്‍ പറയുന്നു.

നേപ്പാളിലൊക്കെ യൂടൂബ് ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ ആയിരുന്നു ബിഗ് ബ്രദര്‍. റിലീസ് സമയത്ത് സിനിമയുടെ മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ല. ബിഗ് ബ്രദര്‍ ആമസോണ്‍ പ്രൈം വഴി കണ്ടാണ് ഹിന്ദിയില്‍ നിന്നും ആളുകള്‍ എത്തിയത്.

അങ്ങനെ ഞങ്ങള്‍ പ്രതീക്ഷിച്ച തുകയ്ക്ക് തന്നെ അവര്‍ക്ക് വില്‍ക്കുകയും ചെയ്തുവെന്നും സിദ്ധിഖ് പറയുന്നു.

Related posts

Leave a Comment