സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍! ഉമ്മന്‍ചാണ്ടി തെറ്റുകാരന്‍; തിരുവഞ്ചൂര്‍ രക്ഷിക്കാന്‍ ശ്രമിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായി അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പോലീസ് സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നു നിയമസഭയില്‍ നടപടി രേഖ സമര്‍പ്പിക്കുന്നതു കണക്കിലെടുത്താണ് രാത്രി വൈകി ഉത്തരവ് തയാറാക്കിയത്. വിശദാംശങ്ങള്‍ സഭയില്‍ പ്രഖ്യാപിക്കും. അന്വേഷണ സംഘത്തെയും ജുഡിഷ്യല്‍ കമ്മിഷനെയും നിയോഗിക്കുമെന്ന് ഒക്ടോബര്‍ 11ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിയമപരമായ നിലനില്‍പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ഉത്തരവിറക്കുന്നത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

മുന്‍പ് തീരുമാനിച്ച അതേ സംഘത്തെതന്നെ അന്വേഷണത്തിനു ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. മാനഭംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കുമെന്ന നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചനയുണ്ടെങ്കിലും പൊതു അന്വേഷണം നടത്താനാണ് നീക്കം. പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവര്‍ക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സോളര്‍ വിവാദത്തിന്മേലുള്ള ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അതിലുള്ള നടപടി റിപ്പോര്‍ട്ടുമാണ് ഇന്നു നിയമസഭയില്‍ വയ്ക്കുന്നത്. അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സഭ പ്രക്ഷുബ്ധമാക്കാനുള്ള ആലോചനകളാണു പ്രതിപക്ഷത്ത്.

പൊതുജനതാല്‍പര്യ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. ഉമ്മന്‍ ചാണ്ടിയും ഓഫീസും തെറ്റുകാരാണെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു. കേസ് അന്വേിഷിച്ച പോലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അഅന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു.

 

Related posts