കരീഷ്മ വീണ്ടും വിവാഹത്തിന്, ഇത്തവണ വരന്‍ ബിസിനസുകാരന്‍, വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ

ബോളിവുഡ് താരം കരീഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കല്യാണം കഴിക്കുന്നത് സന്ദീപ് തോഷ്‌നിവാളെന്ന ബിസിനസുകാരനെയാണ്. സന്ദീപിന്റെയും രണ്ടാം വിവാഹമാണ്.

അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്നതിനു ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് 2014 ല്‍ ഭര്‍ത്താവിനെതിരെ സ്ത്രീ പീഡന കേസ് കരിഷ്മ ഫയല്‍ ചെയ്തിരുന്നു. 2016 ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു. സ്വത്തിന്റെ പേരില്‍ ആരംഭിച്ച തര്‍ക്കമായിരുന്നു ഇരുവരുടെയും വിവാഹമോചനത്തില്‍ കൊണ്ട് എത്തിച്ചത്.

സഞ്ജയ് കപൂറില്‍ നിന്നും കരിഷ്മ അകന്നശേഷം മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സന്ദീപ് വിവാഹമോചിതനായതോടെ ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നടി കരീനയുടെ ജേഷ്ഠത്തിയാണ് കരീഷ്മ.

Related posts