ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ  വീ​ട്ട​മ്മ​യെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല​ പൊ​ട്ടി​ക്കാ​ൻ ശ്ര​മം; വീഴ്ചയിൽ വീട്ടമ്മയ്ക്ക് സാരമായ പരിക്ക്; തിരുവൻവണ്ടൂരിൽ നടന്ന സംഭവം ഇങ്ങനെ


തി​രു​വ​ൻ​വ​ണ്ടൂ​ർ: ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ വീ​ട്ട​മ്മ​യെ അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ൻ​വ​ണ്ടൂ​ർ ക​വി​താ​ല​യ​ത്തി​ൽ ആ​ന​ന്ദ​വ​ല്ലി​യ​മ്മ​യെ ആ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45 നാ​ണ് സം​ഭ​വം.

തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലു​ള്ള ത​ന്‍റെ സ്റ്റേ​ഷ​ന​റി ക​ട അ​ട​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു ആ​ന​ന്ദ​വ​ല്ലി​യ​മ്മ. തി​രു​വ​ൻ​വ​ണ്ടൂ​ർ ഇ​ര​മ​ല്ലി​ക്ക​ര റോ​ഡി​ൽ അ​ച്ചി​ലേ​ത്ത് പ​ടി​ക്കു സ​മീ​പം എ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ര​ണ്ടം​ഗ സം​ഘം ആ​ന​ന്ദ​വ​ല്ലി​യ​മ്മ​യെ പി​ന്തു​ട​ർ​ന്നു. അ​ടു​ത്തെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ആ​ന​ന്ദ​വ​ല്ലി​യ​മ്മ​യു​ടെ പു​റ​ത്ത​ടി​ച്ച് താ​ഴെ​യി​ട്ട ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ങ്കി​ലും മാ​ല മോ​ഷ്ടാ​ക്ക​ളു​ടെ ക​യ്യി​ൽ കി​ട്ടി​യി​ല്ല.

ബ​ഹ​ളം വ​ച്ച​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​ന​ന്ദ​വ​ല്ലി​യ​മ്മ​യു​ടെ കൈ​മു​ട്ടി​ന് പ​രി​ക്കു​ണ്ട്. സ​മീ​പ​വാ​സി​ക​ളെ​ത്തി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. ഇ​രു​ട്ടാ​യ​തു കാ​ര​ണം വ​ണ്ടി​യു​ടെ ന​ന്പ​ർ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ഈ ​ഭാ​ഗ​ത്ത് തെ​രു​വു​വി​ള​ക്കും പ്ര​കാ​ശി​ക്കു​ന്നി​ല്ല. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പ്ര​ദേ​ശ​മാ​കെ ഇ​രു​ട്ടി​ലാ​ണ്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts