സി​പി​എ​മ്മി​ന്റെ ഒ​രേ​യൊ​രു ക​ന​ല്‍​ത്ത​രി​യും അ​ണ​ഞ്ഞു ! സി​റ്റിം​ഗ് എം​എ​ല്‍​എ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു…

ഹി​മാ​ച​ല്‍ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ഏ​ക​ദേ​ശം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ബി​ജെ​പി​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കി കോ​ണ്‍​ഗ്ര​സ് വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ക്‌​സി​റ്റ്‌​പോ​ളു​ക​ള്‍ ബി​ജെ​പി​യ്ക്കാ​ണ് മു​ന്‍​തൂ​ക്കം പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ള്‍ അ​തെ​ല്ലാം അ​പ്ര​സ​ക്ത​മാ​വു​കാ​യി​രു​ന്നു.

39 സീ​റ്റു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​മ്പോ​ള്‍ 26 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് നേ​ടാ​നാ​യ​ത്. എ​ന്നാ​ല്‍ ഇ​തി​നി​ടെ ക​ന​ത്ത പ്ര​ഹ​ര​മേ​റ്റ​ത് സി​പി​എ​മ്മി​നാ​ണ്.

2017ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ ഏ​ക​സീ​റ്റും ഇ​ത്ത​വ​ണ സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. ഹി​മാ​ച​ലി​ലെ ഷിം​ല ജി​ല്ല​യി​ല്‍ തി​യോ​ഗ് മ​ണ്ഡ​ല​മാ​ണ് സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

തി​യോ​ഗി​ലെ സി​റ്റിം​ഗ് സീ​റ്റി​ല്‍ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി രാ​കേ​ഷ് സിം​ഗ​യെ കോ​ണ്‍​ഗ്ര​സി​ന്റെ കു​ല്‍​ദീ​പ് സിം​ഗാ​ണ് തോ​ല്‍​പ്പി​ച്ച​ത്.

ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി അ​ജ​യ് ശ്യാം, ​എ​എ​പി സ്ഥാ​നാ​ര്‍​ത്ഥി അ​ട്ട​ര്‍ സിം​ഗ് ച​ന്ദേ​ല്‍, സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ത്ഥി​യാ​യ ഇ​ന്ദു വ​ര്‍​മ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് എ​തി​രാ​ളി​ക​ള്‍.

അ​ജ​യ് ശ്യാ​മി​നും ഇ​ന്ദു​വ​ര്‍​മ്മ​യ്ക്കും പി​ന്നി​ല്‍ നാ​ലാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് രാ​കേ​ഷ് സിം​ഗ. ആ​കെ ല​ഭി​ച്ച​ത് പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ളും.

ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ രാ​കേ​ഷ് വ​ര്‍​മ​യെ പി​ന്ത​ള്ളി ഇ​രു​പ​ത്തി​യ​യ്യാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് രാ​കേ​ഷ് സിം​ഗ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

42.18 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന് അ​ന്ന് 1983 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​വും ഉ​ണ്ടാ​യി​രു​ന്നു. 2012ല്‍ ​ഷിം​ല മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് നേ​രി​ട്ട് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ള്‍, മേ​യ​ര്‍, ഡ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​തു സി​പി​എ​മ്മാ​യി​രു​ന്നു.

Related posts

Leave a Comment