എന്നാലും സോനം…! പുരസ്കാരദാനചടങ്ങില്‍ വ്യത്യസ്തമായ വേഷത്തില്‍ നടി; വീഡിയോയും യൂട്യൂബില്‍ വൈറല്‍

sonamകഴിഞ്ഞ ദിവസം നടന്ന ഒരു പുരസ്കാരദാനചടങ്ങില്‍ ബോളിവുഡ് സുന്ദരി സോനം കപൂര്‍ അണിഞ്ഞ വേഷം കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുന്നു. വ്യത്യസ്തമായി എത്താനായിരുന്നു നടി ആഗ്രഹിച്ചത്. പക്ഷെ അത് ഏറ്റില്ല. തീര്‍ന്നില്ല, ഇതു സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. നടിയുടെ വേഷം കണ്ട് ഞെട്ടിയ ആരാധകര്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അവിടെയും ഇവിടെയും കട്ട് ചെയ്ത്, എഡിറ്റ് ചെയ്ത വീഡിയോയും യൂട്യൂബില്‍ ഇപ്പോള്‍ വൈറലയി. എന്നാല്‍ ഇതേ വേഷം, ഡിസൈനില്‍ അല്‍പമൊന്ന് മാറ്റം വരുത്തി മറ്റൊരു നടി ധരിച്ചെത്തിയിരുന്നു. അതോടെ സോനം ശരിക്കും ആപ്പിലായി. ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് സോനം ധരിച്ച വേഷത്തിന് സമാനമായുള്ള വേഷം ധരിച്ചെത്തിയത്. എന്നാല്‍ ഈ വേഷം കുറച്ചുകൂടെ വൃത്തിയുണ്ട് എന്നാണ് ആരാധകരുടെ പക്ഷം. ഉള്ളിലുള്ളതെല്ലം പുറത്തു കാണാവുന്ന വിധത്തിലുള്ളതായിരുന്നു സോനം ധരിച്ച വസ്ത്രം.

Related posts