ഒരു ഫോട്ടോ ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി ! ഗര്‍ഭിണിയായ കാര്യം സര്‍പ്രൈസായായാണ് മനസ്സിലായതെന്ന് സൗഭാഗ്യ വെങ്കിടേഷ്…

പ്രശസ്ത നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും നടന്‍ രാജാറാമിന്റെയും ഏക മകളാണ് സൗഭാഗ്യ വെങ്കിടഷ്.

ടിക് ടോകിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാനും സൗഭാഗ്യയ്ക്കായി. കഴിഞ്ഞ വര്‍ഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. താരാ കല്യാണിന്റെ ശിഷ്യനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.

ഈ ദമ്പതികള്‍ ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മികച്ച ഒരു നര്‍ത്തകി കൂടിയായായ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്നുള്ള ടിക് ടോക് വീഡിയോകള്‍ വന്‍ പ്രചാരം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് താരം അര്‍ജുനനെ വിവാഹം കഴിച്ചത്.

അര്‍ജുന്‍ അഭിനയത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചതാണ്. ഈ അടുത്താണ് താന്‍ അച്ഛനാവാന്‍ പോവുന്ന സന്തോഷം അര്‍ജുന്‍ പങ്കുവെച്ചത്.

തന്റെ വീട്ടിലെ ഒരു ദുഖവാര്‍ത്ത പങ്കുവെക്കുന്നതിനിടെയാണ് ഭാര്യ ഗര്‍ഭിണിയാണെന്ന് താരം പറഞ്ഞത്. പിന്നാലെ സൗഭാഗ്യയും ഇന്‍സ്റ്റഗ്രാം വഴി ഈ കാര്യം പുറത്തുവിട്ടു.

ഇപ്പോള്‍ തങ്ങളുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യയും അര്‍ജുനും. കഴിഞ്ഞ ദിവസം നാലാം മാസത്തെ വിശേഷങ്ങളെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ എത്തിയിരുന്നു.

താന്‍ അമ്മയാവാന്‍ പോവുന്നതിനെക്കുറിച്ച് സര്‍പ്രൈസായാണ് മനസ്സിലാക്കിയതെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു ഫോട്ടോ ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടില്‍ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു.

ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല. പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയില്‍ ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

തന്റെയുള്ളില്‍ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. ഫോട്ടോഷൂട്ടില്‍ ഏറ്റവും അവസാനം ധരിച്ച നീലനിറത്തിലെ വസ്ത്രത്തിലെ ചിത്രമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്.

രണ്ടോ മൂന്നോ ക്ലിക്കുകളില്‍ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗര്‍ഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്.

ഇതിനോടകം തന്നെ സൗഭാഗ്യയുടെ പോസ്റ്റ് വൈറലായി കഴിഞ്ഞു. നിരവധി ആരാധകരും സഹ പ്രവര്‍ത്തകരും ആണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

Related posts

Leave a Comment