ഇതാണ് സൗബിന്റെ പറവ! കന്നി സംവിധാനത്തില്‍ പിറന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സൗബിന് അടുത്ത സമ്മാനം; മലയാളിയുടെ ഇഷ്ടതാരത്തിന്റെ ജീവിതസഖിയാവുന്നത് കോഴിക്കോടുകാരി

സംവിധാനസഹായിയായി സിനിമയിലെത്തി സ്വന്തം അധ്വാനത്തിലൂടെ നടനൊപ്പം പ്രധാന്യമുള്ള വേഷങ്ങളും എന്തിനേറെ സംവിധായകനായി വരെ തിളങ്ങിയ വ്യക്തിയാണ് സൗബിന്‍ സാഹിര്‍. അദ്ദേഹം സംവിധാനം ചെയ്ത പറവ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടികൊണ്ട് കുതിപ്പുതുടരുമ്പോള്‍ ഇതാ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പുതിയൊരു സന്തോഷവാര്‍ത്തകൂടി. സൗബിന്‍ സാഹിര്‍ വിവാഹിതനാകുന്നു എന്നതാണിത്. ജാമിയ സഹീര്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൗബിനെ ജനപ്രിയനാക്കിയത്. 2003ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്‌ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിന്‍ മലയാളത്തിലെ പ്രമുഖ സംവിധാകരുടെയെല്ലാം കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts