ബ​ഹി​രാ​കാ​ശ​ത്തി​ലെ ആ​ദ്യ​ദി​നം പ​ഠി​ച്ചും ഉ​റ​ങ്ങി​യും അ​നി​ല്‍ മേ​നോ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ സി​സ്റ്റ​ങ്ങ​ളെ​യും ഹാ​ര്‍​ഡ്‌​വേ​റു​ക​ളെ​യും​കു​റി​ച്ച് പ​ഠി​ച്ചും ഉ​റ​ങ്ങി​യും ആ​ദ്യ​ദി​നം ചെ​ല​വ​ഴി​ച്ച് ഡോ. ​അ​നി​ല്‍ മേ​നോ​ന്‍.

ബു​ധ​നാ​ഴ്ച പു​തി​യ ക്രൂ ​അം​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള സു​ര​ക്ഷാ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന ച​ട​ങ്ങി​നു​ശേ​ഷം അ​ദ്ദേ​ഹം കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​ങ്ങാ​ന്‍ പോ​യ​താ​യി നാ​സ അ​റി​യി​ച്ചു. ഇ​ന്ന​ലെ ബ​ഹി​രാ​കാ​ശ​ത്തെ ത​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ അ​നി​ല്‍ മേ​നോ​ന്‍ വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ള്‍ അ​ണ്‍​പാ​ക്ക് ചെ​യ്തു. തു​ട​ര്‍​ന്ന്, ശ്വ​സ​ന മാ​സ്‌​കു​ക​ളും തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം വി​ല്യം​സി​നെ​യും ഹാ​ത്വേ​യെ​യും സ​ഹാ​യി​ച്ചു.

പു​തി​യ ഫ്ലൈ​റ്റ് എ​ൻ​ജി​നി​യ​ര്‍​മാ​രാ​യ പ്യോ​ട്ട​ർ ദു​ബ്രോ​വും അ​ന്ന കി​കി​ന​യും ഇ​ന്ന​ലെ വൈ​കി​യാ​ണ് ഉ​ണ​ര്‍​ന്ന​ത്. ഷി​ഫ്റ്റി​ന്‍റെ അ​വ​സാ​നം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ പ​ത്ത് അം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ര്‍​ന്ന് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും അ​വ​ലോ​ക​നം ന​ട​ത്തി.

റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ റോ​സ്കോ​സ്മോ​സി​ന്‍റെ ‘സോ​യൂ​സ് എം​എ​സ്-29’ പേ​ട​ക​ത്തി​ൽ റ​ഷ്യ​ൻ സ​ഞ്ചാ​രി​ക​ളാ​യ ഡോ. ​അ​നി​ൽ മേ​നോ​ൻ, പ്യോ​ട്ട​ർ ദു​ബ്രോ​വ്, അ​ന്ന കി​കി​ന എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ എ​ത്തി​യ​ത്. 2027 ഏ​പ്രി​ലി​ല്‍ സം​ഘം ഭൂ​മി​യി​ലേ​ക്കു മ​ട​ങ്ങും.

Related posts

Leave a Comment