വൈറല്‍ വീഡിയോ എടുക്കാന്‍ സ്ത്രീയെ ചവിട്ടി വീഴ്ത്തി: അവതാരകന് കിട്ടിയത് എട്ടിന്റെ പണി

സ്വഭാവിക വൈറല്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രതൈ. നിങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാകാം. സ്‌പെയിനില്‍ നിന്നുള്ള ഈ വാര്‍ത്ത തന്നെ ഉദാഹരണം. ബാഴ്സലോണയില്‍ വൈറല്‍ വീഡിയോ നിര്‍മ്മിക്കാനായി സ്ത്രീയെ ചവിട്ടി താഴെ വീഴ്ത്തിയതിന് അവതാരകന്‍ 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. 2015ലായിരുന്നു സംഭവം. മരിയ ഗാര്‍സിയോ(24) എന്ന യുവാവാണ് പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി സ്ത്രീയെ ചവിട്ടി വീഴ്ത്തിയത്.

സ്പെയിനിലെ ബാഴ്സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു 48കാരിയായ സ്ത്രീ. ഈ സമയത്ത് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചുകൊണ്ട് അവതാരകനായ മരിയോ ഗാര്‍ഷ്യ അവരുടെ പിന്നില്‍ എത്തി. തുടര്‍ന്ന് അവതാരകന്‍ ‘കുങ്ഫു കിക്കി’ലൂടെ സ്ത്രീയുടെ ഇടതു കാലിന് പിറകില്‍ തൊഴിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ സ്ത്രീയ്ക്ക് കടുത്ത വേദനയുണ്ടായി. ഇതു കണ്ട് ചിരിക്കുകയായിരുന്ന വീഡിയോയുടെ അണിയറക്കാരെ അവര്‍ ചീത്ത വിളിക്കുകയായിരുന്നു ചെയ്തത്.

വീഴ്ചയില്‍ പരിക്കേറ്റത് കാരണം 75 ദിവസങ്ങളാണ് സ്ത്രീയ്ക്ക് അവധിയെടുക്കേണ്ടിവന്നത്. തുടര്‍ന്ന് സ്ത്രീ പൊലീസിന് പരാതി നല്‍കി. ‘പാവപ്പെട്ട ആളുകളെ ആക്രമിക്കുന്ന ഈ വീഡിയോയില്‍ കാണുന്നയാളെ പിടികൂടാന്‍ സഹായിക്കുക’ എന്ന കുറിപ്പോടെ കാറ്റലന്‍ പോലീസ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.

Related posts