ബ​ഹറി​നി​ൽ നി​ന്ന് 10 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 183 യാ​ത്ര​ക്കാരുമായി പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് രാ​ത്രി 11.20ന് ​ക​രി​പ്പൂ​രെ​ത്തും


കൊ​ണ്ടോ​ട്ടി: കോ​വി​ഡ്-19 ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഗ​ൾ​ഫി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് രാ​ത്രി 11.20ന് ​ക​രി​പ്പൂ​രി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ബ​ഹറി​നി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം വൈ​കിട്ട് 4.30ന് ​ക​രി​പ്പൂ​രെ​ത്തും.

10 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 183 യാ​ത്ര​ക്കാ​രും ഒ​രു ഗോ​വ സ്വ​ദേ​ശി​യു​മ​ട​ക്കം 184 പേ​രാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഇ​വ​രെ സ്വീ​ക​രി​ച്ച് ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.

കോ​വി​ഡ് ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​വും യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കു​ക. ഓ​രോ യാ​ത്ര​ക്കാ​രെ​യും എ​യ്റോ ബ്രി​ഡ്ജി​ൽ വ​ച്ചു​ത​ന്നെ തെ​ർ​മ​ൽ സ്കാ​നിം​ഗി​നു വി​ധേ​യ​രാ​ക്കും.

തു​ട​ർ​ന്ന് വി​ശ​ദ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം യാ​ത്ര​ക്കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കും. ഇ​തി​നു​ശേ​ഷം എ​മി​ഗ്രേ​ഷ​ൻ, ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കു​ക.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റും. ഗ​ർ​ഭി​ണി​ക​ൾ, 10 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ, 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ തു​ട​ങ്ങി പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ലു​ള്ള​വ​രെ നേ​രി​ട്ട് വീ​ടു​ക​ളി​ലേ​യ്ക്കും മ​റ്റു​ള്ള​വ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​യ്ക്കു​മാ​ണ് അ​യ​ക്കു​ക.

ഇ​വ​ർ​ക്കെ​ല്ലാം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും.

Related posts

Leave a Comment