കല്യാണത്തിനു വരണം, ബിജെപിക്ക് വോട്ടും ചെയ്യണം; മോ​ദി​ക്ക് വോ​ട്ട് തേ​ടി ഒരു വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത്

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കും വോ​ട്ട് തേ​ടി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​വും കേ​ന്ദ്ര പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ദ്ഗി​ർ സ്വ​ദേ​ശി​യാ​യ റി​യാ​സാ​ണ് ത​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ൽ മോ​ദി​ക്ക് വോ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

മോ​ദി​ക്കു പു​റ​മേ സോ​പൂ​ർ, രാ​ജു​ഗൗ​ഡ എം​എ​ൽ​എ​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ക്ഷ​ണ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ഷ​ണ​ക്ക​ത്തി​ൽ പൈ ​ചാ​ർ​ട്ടി​ലാ​ണ് കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന്ന​ഡ​യി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു നോ​ട്ട് ബു​ക്കി​ന്‍റെ വ​ലി​പ്പം വ​രു​ന്ന ക്ഷ​ണ​ക്ക​ത്തി​ൽ ഒ​രു പേ​ജി​ലാ​ണ് വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ത​നി​ക്ക് വി​വാ​ഹ സ​മ്മാ​ന​മാ​യി വ​സ്ത്ര​ങ്ങ​ളോ ആ​ഭ​ര​ണ​ങ്ങ​ളോ വേ​ണ്ടെ​ന്നും വോ​ട്ട് ബി​ജെ​പി​ക്ക് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും റി​യാ​സ് ക്ഷ​ണ​ക്ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

Related posts