വിചിത്രമായ ശീലങ്ങള്‍! ഒരുവര്‍ഷത്തില്‍ 32കാരന്‍ തിന്നത് 62 സ്പൂണുകള്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വിചിത്രമായ ശീലങ്ങള്‍ വച്ചുപലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ചെയ്തികള്‍ പലപ്പോഴും നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്.

കഴിഞ്ഞിടെ രാജസ്ഥാനിലെ ജോധ്പൂരില്‍ 36 കാരനായ ഒരാള്‍ ഒരു രൂപയുടെ 63 നാണയങ്ങള്‍ കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഏതാണ്ട് സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേള്‍ക്കുന്നത്.

യുപിയിലെ മുസാഫര്‍ ജില്ലയിലെ ബൊപ്പഡ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് എന്ന 32 കാരന്‍ വയറുവേദനയെ തുടര്‍ന്ന് മുസാഫര്‍നഗറിലെ ആശുപത്രിയില്‍ എത്തി.

ഇയാളെ പരിശോധിച്ചവര്‍ വയറ്റില്‍ സ്റ്റീല്‍ സ്പൂണുകള്‍ കണ്ട് ഞെട്ടി.

കാരണം ഒന്നുംരണ്ടും അല്ല 62 സ്റ്റീല്‍ സ്പൂണുകളാണ് ഇയാളുടെ വയറ്റില്‍നിന്നും കണ്ടെത്തിയത്.

താന്‍ ഒരുവര്‍ഷമായി സപൂണുകള്‍ കഴിക്കുന്നുണ്ടെന്നാണ് ഇയാള്‍ തന്നെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞത്.

പിന്നീട് ഡോക്ടര്‍ രാകേഷ് ഖുറാനയുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ സംഘം രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സ്പൂണുകള്‍ മുഴുവന്‍ നീക്കം ചെയ്തു.

നിലവില്‍ വിജയ് ആശുപത്രിയില്‍ തുടരുകയാണ്. ഏതായാലും ഈ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി മാറിയിരിക്കുകയാണ്.

Related posts

Leave a Comment