സ്പി​രി​റ്റ് ക​ട​ത്ത് ത​വി​ട്പൊ​ടിക്കേസായി; എക്സൈസിനെ വെട്ടിച്ച് പാഞ്ഞതിനെക്കുറിച്ച് പിടിയിലായ യുവാവ് പറഞ്ഞും ഇപ്പോൾ പോലീസ് പറ‍യുന്നതും കേട്ടാൽ നിങ്ങൾ ഞെട്ടും…

പാ​ല​ക്കാ​ട്: എ​ക്സൈ​സി​നെ വെ​ട്ടി​ച്ച് ടോ​ൾ പ്ലാ​സ​യി​ലെ ബാ​രി​യ​റും ത​ക​ർ​ത്ത് ക​ട​ന്ന ലോ​റി​യി​ൽ പാ​ൻ​മ​സാ​ല​യെ​ന്ന് എ​ക്സൈ​സ്. എ​ന്നാ​ൽ നി​ല​വി​ൽ ഇ​തി​നും തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചി​റ്റൂ​ർ എ​ക്സൈ​സ് സി​ഐ എം. ​രാ​കേ​ഷ് പ​റ​ഞ്ഞു.

ത​വി​ട് ചാ​ക്കി​നി​ട​യി​ൽ പാ​ൻ​മ​സാ​ല ചാ​ക്കു​മാ​യി വ​രു​മ്പോ​ഴാ​ണ് എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന​തെ​ന്നാ​ണ് പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ഴി.ഇ​വ​ർ കോ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​വ​രാ​ണ്.

ഇ​തി​നി​ടെ പാ​ൻ​മ​സാ​ല‍​യും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തും. ഇ​ത്ത​ര​ത്തി​ൽ പാ​ൻ​മ​സാ​ല​യു​മാ​യി വ​രു​മ്പോ​ഴാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. കോ​ഴി വി​റ്റ​വ​ക​യി​ലും പാ​ൻ​മ​സാ​ല വി​ത​ര​ണം ചെ​യ്ത​തി​ലു​മാ​യി മൂ​ന്ന് ല​ക്ഷം രൂ​പ​യും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു.

ഈ ​പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണെ​ന്ന് ഭ​യ​ന്നാ​ണ് ലോ​റി നി​ർ​ത്താ​തെ പോ​യ​തെ​ന്നും പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യി സി​ഐ അ​റി​യി​ച്ചു. എ​ന്നാ​ൽ പി​ടി​ച്ചെ​ടു​ത്ത ലോ​റി​യി​ൽ നി​ല​വി​ൽ പാ​ൻ​മ​സാ​ല ചാ​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ടു​ക്കാ​ത്ത​തി​നാ​ൽ കേ​സു​ക​ളൊ​ന്നും എ​ടു​ക്കാ​നാ​വി​ല്ല. ടോ​ൾ പ്ലാ​സ​യി​ലെ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വേ​ണ​മെ​ങ്കി​ൽ കേ​സെ​ടു​ക്കാ​മെ​ന്നും സി​ഐ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചാ​ല​ക്കു​ടി​യി​ൽ​വ​ച്ച് എ​ക്സൈ​സ് സം​ഘ​ത്തെ വെ​ട്ടി​ച്ച് ലോ​റി ക​ട​ന്ന് ക​ള​ഞ്ഞ​ത്. സ്പി​രി​റ്റു​മാ​യി ലോ​റി എ​ത്തു​ന്നെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ലോ​റി അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ അ​ങ്ക​മാ​ലി എ​ക്സൈ​സ് റേ​ഞ്ച് വി​ഭാ​ഗം ഇ​വ​രെ പി​ന്തു​ട​ർ​ന്നു. പ​ട്ടി​ക്കാ​ട്ടും വാ​ണി​യം​പാ​റ​യി​ലും പോ​ലീ​സ് കൈ​കാ​ണി ച്ചി​ട്ടും നി​ർ​ത്താ​തെ​പോ​യ ലോ​റി, വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ത്തു​നി​ന്ന എ​ക്സൈ​സി​നെ​യും വെ​ട്ടി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്നു.

പേ​രാ​മ്പ്ര​യി​ൽ സ്വ​കാ​ര്യ ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ സ്പി​രി​റ്റ് ലോ​റി പാ​ർ​ക്ക് ചെ​യ്ത​താ​യു​ള്ള വി​വ​ര​ത്തെ​തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് എ​ത്തി​യ​ത്. സ്ഥ ​ല​ത്തെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ മ​റി​ക​ട​ന്നു ലോ​റി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു കു​തി​ച്ചു.

എ​ക്സൈ​സ് വാ​ഹ​നം കി​ലോ​മീ​റ്റ​റു​ക​ളോ​ളം ലോ​റി​യെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. പു​ല​ർ​ച്ചെ 3.50നാ​ണ് ലോ​റി പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ലൂ​ടെ പാ​ഞ്ഞു​പോ​യ​ത്. വാ​ഹ​നം അ​തി​വേ​ഗ​ത്തി​ൽ ബൂം ​ബാ​രി​യ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചാ​ണ് ക​ട​ന്ന​ത്.

എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പ​ട്ടി​ക്കാ​ടു​വ​ച്ച് എ​ട്ടു​പേ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം ലോ​റി ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ മ​റി​ക​ട​ന്ന് വാ​ഹ​നം മു​ന്നോ​ട്ടു കു​തി​ക്കു​ക​യാ​യി​രു​ന്നു. കു​തി​രാ​ൻ ക​ട​ന്നു വാ​ണി​യം​പാ​റ​യി​ൽ ജി​ല്ലാ അ​തി​ർ​ത്തി​യി​ലു​ള്ള പോ​ലീ​സു​കാ​രും വാ​ഹ​നം ത​ട​യാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

പി​ന്നീ​ട് മം​ഗ​ലം ഡാം ​ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യി​ലേ​ക്കു തി​രി​ഞ്ഞ വാ​ഹ​ന​ത്തെ എ​ക്സൈ​സ് പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​റി​യു​ടെ ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞു. ടോ​ൾ പ്ലാ​സ​യി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ശേ​ഷം 35 കി​ലോ​മീ​റ്റ​റോ​ളം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടി​യ ശേ​ഷ​മാ​ണു വാ​ഹ​നം കാ​ണാതാ​യ​ത്.

Related posts

Leave a Comment