ശി​വ​കാ​മി​യാ​കാ​ൻ ശ്രീദേവിയെ ഭ​ർ​ത്താ​വ് തടഞ്ഞതെന്തിന്

sreedeviബാ​ഹു​ബ​ലി​യി​ൽ ര​മ്യാ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​പ്പി​ച്ച ശി​വ​കാ​മി എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ൻ ആ​ദ്യം ക്ഷ​ണം കി​ട്ടി​യ​ത് ശ്രീ​ദേ​വി​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ താ​രം ആ ​അ​വ​സ​രം വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഫ​ല​ത്തി​ന്‍റെ പേ​രി​ലാ​ണ് ചി​ത്ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യ​ത് എ​ന്ന വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ വ​ന്നി​രു​ന്നു.
ശ്രീ​ദേ​വി​യെ സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ സ​മീ​പി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ വ​ലി​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ശ്രീ​ദേ​വി ബാ​ഹു​ബ​ലി​യി​ൽ നി​ന്നു പു​റ​ത്താ​കാ​ൻ കാ​ര​ണ​മെ​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ ലാ​ഭ​ത്തി​ന്‍റെ ഒ​രു വി​ഹി​ത​വും ബോ​ണി ക​പൂ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു.

Related posts