പ്രിയങ്ക ഗാന്ധിയെ അപമാനിച്ച് ശ്രീധരന്‍പിള്ള

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പുലിവാലു പിടിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും കുടുങ്ങി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപമാനിച്ചാണ് ശ്രീധരന്‍പിള്ള കുടുക്കിലായത്.

പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കണ്ണൂരില്‍ തിങ്കളാഴ്ച്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ആയിരുന്നു ശ്രീധരന്‍ പിള്ളയുടെ മോശം വാക്കുകള്‍.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Related posts