ശ്രീ​ജേ​ഷി​നെ വരവേറ്റു കേരളം


നെ​​​ടു​​​മ്പാ​​​ശേ​​​രി: ടോ​​​ക്കി​​​യോ ഒ​​​ളി​​​മ്പി​​​ക്സി​​​ലെ വെ​​​ങ്ക​​​ല മെ​​​ഡ​​​ല്‍ തി​​​ള​​​ക്ക​​​വു​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​യ ഇ​​​ന്ത്യ​​​ന്‍ ഹോ​​​ക്കി താ​​​രം പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷി​​​നു ജ​​​ന്മ​​​നാ​​​ട്ടി​​​ല്‍ ആ​​​വേ​​​ശ്വോ​​​ജ്വ​​​ല വ​​ര​​വേ​​ൽ​​പ്പ്.

നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.20നു ​​വ​​​ന്നി​​​റ​​​ങ്ങി​​​യ ശ്രീ​​​ജേ​​​ഷി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ നാ​​​ടി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ആ​​​യി​​​ര​​​ങ്ങ​​​ളാ​​ണു ത്രി​​വ​​​ര്‍​ണ പ​​​താ​​​ക​​​ക​​​ളു​​​മാ​​​യെ​​ത്തി​​​യ​​​ത്.

ആ​​വേ​​ശ​​ത്തി​​ര​​യി​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ മ​​റ​​ന്നു ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​വ​​​രെ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ബു​​ദ്ധി​​മു​​ട്ടി. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ശ്രീ​​​ജേ​​​ഷി​​നെ കാ​​​യി​​​ക​​മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ച് സ്വീ​​​ക​​​രി​​​ച്ചു.

എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​​വി. ശ്രീ​​​നി​​​ജ​​​ന്‍, അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത്, സം​​​സ്ഥാ​​​ന സ്പോ​​​ര്‍​ട്സ് കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ഴ്സി​​​ക്കു​​​ട്ട​​​ന്‍, ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ജാ​​​ഫ​​​ര്‍ മ​​​ലി​​​ക്, മു​​​ന്‍ എം​​​എ​​​ല്‍​എ വി.​​​പി.​ സ​​​ജീ​​​ന്ദ്ര​​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​യി​​രു​​ന്നു.

ശ്രീ​​​ജേ​​​ഷി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ പി.​​​വി. ര​​​വീ​​​ന്ദ്ര​​​ന്‍, ഉ​​​ഷാ​​​കു​​​മാ​​​രി, ഭാ​​​ര്യ ഡോ. ​​​പി.​​​കെ. അ​​​നീ​​​ഷ്യ, ​​മ​​​ക്ക​​​ളാ​​​യ അ​​​നു​​​ശ്രീ, ശ്രീ​​​അ​​​ന്‍​ഷ് എ​​​ന്നി​​​വ​​​രും അ​​​ഭി​​​മാ​​​ന​​നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

Related posts

Leave a Comment