പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടു; മഞ്ജു വാര്യർക്കെതിരേ ആഞ്ഞടിച്ച് ശ്രീകുമാർ മേനോൻ

നടി മഞ്ജു വാര്യർക്കെതിരേ ആഞ്ഞടിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാർ മേനോന്‍റെ വിമർശനം.

ഒടിയനെതിരേ ഇത്രമാത്രം വിമർശനങ്ങൾ നവമാധ്യമങ്ങൾ വഴിയുണ്ടായിട്ടും മഞ്ജു പ്രതികരിക്കാൻ തയാറായില്ല. മഞ്ജുവിന്‍റെ മൗനം തന്നെ അദ്ഭുതപ്പെടുത്തി. സിനിമയിലെ വനിതകളുടെ പുതിയ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല. മഞ്ജു തെറ്റു തിരുത്താൻ തയാറാകണം. ഇത്തരം നിലപാട് മാറ്റം മഞ്ജുവിന്‍റെ വില കളയുമെന്നും ശ്രീകുമാർ മേനോൻ ആരോപിച്ചു.

Related posts