ആ പാ​ട്ട് ക​മ്മി​റ്റി​യി​ൽ ഒ​രാ​ൾ​ക്കും അം​ഗീ​ക​രി​ക്കാ​ൻ തോ​ന്നി​യി​ല്ല; ശ്രീ​കു​മാ​ര​ൻ തമ്പി​യു​ടെ പാ​ട്ട് നി​രാ​ക​രി​ച്ചെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി ശ്രീ​കു​മാ​ര​ൻ തമ്പി എ​ഴു​തി​യ കേ​ര​ള ഗാ​നം ക​മ്മി​റ്റി നി​രാ​ക​രി​ച്ച​താ​യി കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ സ​ച്ചി​ദാ​ന​ന്ദ​ൻ. ഹ​രി നാ​രാ​യ​ണ​ന്‍റെ പാ​ട്ടാ​ണ് അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ട്ടി​ന് ബി​ജി​പാ​ൽ സം​ഗീ​തം ന​ൽ​കും. തമ്പി​യു​ടെ പാ​ട്ട് ക​മ്മി​റ്റി​യി​ൽ ഒ​രാ​ൾ​ക്കും അം​ഗീ​ക​രി​ക്കാ​ൻ തോ​ന്നി​യി​ല്ല. നി​രാ​ക​ര​ണ വി​വ​രം സെ​ക്ര​ട്ട​റി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി കേ​ര​ള​ഗാ​നം എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് സാ​ഹി​ത്യ അ​ക്കാ​ദ​മി ത​ന്നെ അ​പ​മാ​നി​ച്ച​താ​യി സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞി​രു​ന്നു.

സ​ച്ചി​ദാ​ന​ന്ദ​നും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യും ഗാ​നം എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് ഗാ​നം എ​ഴു​തി ന​ൽ​കി​യ​തെ​ന്നും തു​ട​ർ​ന്ന് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ല​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തു​ട​ർ​ന്ന് കേ​ര​ള​ഗാ​നം ക്ഷ​ണി​ക്കു​ന്നു എ​ന്ന് ചാ​ന​ലു​ക​ളി​ൽ പ​ര​സ്യം ന​ൽ​കി ത​ന്നെ അ​പ​മാ​നി​ച്ചെ​ന്നും ഇ​തി​നു സാം​സ്കാ​രി​ക മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും ശ്രീ​കു​മാ​ര​ൻ തമ്പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സാ​ഹി​ത്യ അ​ക്കാ​ദ​മി​ക്കെ​തി​രെ ശ്രീ​കു​മാ​ര​ൻ തമ്പി പ​റ​ഞ്ഞ​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​നും പ്ര​തി​ക​രി​ച്ചു. പ്ര​ശ​സ്ത​മാ​യ കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി ത​ന്നെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടും. ശ്രീ​കു​മാ​ര​ൻ ത​ന്പി​യു​മാ​യി സം​സാ​രി​ക്കും. അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് ക​ണ്ട് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment