ആ​രെ​യും ചീ​ത്ത വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് ശ്രീ​നാ​ഥ് ഭാ​സി ! പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​റ​ച്ച് അ​വ​താ​ര​ക; ന​ട​നെ ചോ​ദ്യം ചെ​യ്യും…

കൊ​ച്ചി: അ​ഭി​മു​ഖ​ത്തി​നി​ടെ യു​ട്യൂ​ബ് ചാ​ന​ല്‍ അ​വ​താ​ര​ക​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

അ​തേ​സ​മ​യം താ​ന്‍ ആ​രെ​യും ചീ​ത്ത വി​ളി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ശ്രീ​നാ​ഥ് ഭാ​സി​യു​ടെ വാ​ദം. എ​ന്നാ​ല്‍ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​താ​ര​ക.

ന​ട​ന്‍ ക്ഷ​മ പ​റ​യു​മെ​ന്നാ​ണ് ക​രു​തി​യ​ത്. ഇ​തു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം വൈ​കാ​തെ ന​ട​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് മ​ര​ട് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ച​ട്ട​മ്പി എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വ​താ​ര​ക ഇ​മെ​യി​ല്‍ വ​ഴി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

യാ​തൊ​രു പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ന്നോ​ടും കാ​മ​റ ക്രൂ​വി​നോ​ടും പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് അ​റി​യി​ച്ച് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മീ​പി​ച്ചി​രു​ന്ന​താ​യും അ​വ​താ​ര​ക ആ​രോ​പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment