ധ്യാനിന് നവ്യയെ വിവാഹം കഴിക്കണം ! മീര ജാസ്മിന്‍ ഏട്ടത്തിയമ്മയാകുന്നതിനോടു വിരോധമുണ്ടോയെന്ന് ധ്യാനിനോട് വിനീത്; ശ്രീനിവാസന്റെ കുടുംബത്തിന്റെ പഴയ വീഡിയോ വൈറല്‍…

മലയാള സിനിമയ്ക്ക് ഏറെ സംഭാവന നല്‍കിയ കുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. നടന്‍,സംവിധായകന്‍,തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ ശ്രീനിയുടെ പാത തന്നെയാണ് മക്കളും പിന്തുടരുന്നത്.

മൂത്ത മകന്‍ വിനീതും ഇളയമകന്‍ ധ്യാനും അച്ഛനെപ്പോലെ സിനിമയിലെ പല മേഖലകളിലും കഴിവു തെളിയിച്ചവരാണ്. വിനീത് ഇന്ന് മലയാളം സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനും സംവിധായകനുമൊക്കെയാണ്.

ധ്യാനും നടനും സംവിധായകനുമൊക്കെയായി അരങ്ങു തകര്‍ക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.

ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതി. നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

ഇപ്പോഴിതാ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്.

എന്നാല്‍ പൃഥ്വിരാജിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയിയെന്നും ധ്യാന്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാന്‍ വെളിപ്പെടുത്തി.

സായാഹ്ന വാര്‍ത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. പാതിരാകുര്‍ബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുള്‍ സകായം നടന സഭ, പ്രകാശന്‍ പറക്കട്ടെ, ലൗ ജിഹാദ്, ഖാലി പേഴ്‌സ് ഓഫ് ബില്യണേഴ്സ്, പൗഡര്‍ സിന്‍സ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാര്‍ട്ട്‌നേഴ്‌സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുള്‍ എന്‍ജോയ് എന്നിവയാണ് ധ്യാനിന്റെ പുതിയ ചിത്രങ്ങള്‍.

അതേ സമയം വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തിലെ ദര്‍ശന ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts

Leave a Comment