ഒടുക്കം പുറത്താക്കി..! വിദ്യാർഥിനിയെ ബ​സി​ൽ പീ​ഡിപ്പിക്കാൻ ശ്രമിച്ച ഗവേഷണ മേധാവി ശ്രീനിവാസനെ വാഴ്സിറ്റി സ​സ്പെ​ൻ​ഡ് ചെ​യ്തു

തൃ​ശൂ​ർ: ഓ​ടു​ന്ന ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ ൻ ശ്രമിച്ച കേസിൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ചാ​ല​ക്കു​ടി അ​ഗ്രോ​ണോ​മി​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി പ്ര​ഫ. ശ്രീ​നി​വാ​സ​നെ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

48 മ​ണി​ക്കൂ​റി​ൽ അ​ധി​കം ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും ആ​റു ദി​വ​സ​ത്തിനു ശേ​ഷ​മാ ണു ശ്രീ​നി​വാ​സ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. പ്ര​ഫ. ഇ.​കെ. കു​രി​യ​നെ പ​ക​രം സ്റ്റേ​ഷ​ൻ മേ​ധാ​വി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​ർ​വ​ക​ലാ​ശാ​ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യാ​ണു സ​സ്പെ​ൻ​ഷ​ൻ. ജ​യി​ലി​ലാ​യ മേ​ധാ​വി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നും പ​ക​രം മേ​ധാ​വി​യെ നി​യ​മി​ക്കാ​ത്തി​നുമെ​തി​രേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളി​ൽ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണു സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല ത​യാറാ​യ​ത്.

Related posts