അല്പം കൂടിപോയതുകൊണ്ടാ സാറേ..! മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ക്യൂ​വി​ൽ​ ഏറ്റവും പുറകിൽ; ഏറേനേരെ കാത്തിനിന്നു മടുത്ത ഷിബു ഔട്ട് ലറ്റിൽ തള്ളിക്കയറി ജീവനക്കാരനെ മർദിച്ചു

പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​ർ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി കി​ഴ​ക്കേ​പു​ത്ത​ൻ​വീ​ട് ഷി​ജു (40) ആ​ണു റി​മാ​ൻ​ഡി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് പെ​രു​ന്പാ​വൂ​ർ ബി​വ​റേ​ജ​സി​ലെ​ത്തി​യ പ്ര​തി മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ക്യൂ​വി​ൽ​നി​ന്നു. ഈ​സ​മ​യം ബി​വ​റേ​ജ​സി​ൽ വ​ൻ​തി​ര​ക്കാ​യി​രു​ന്നു.

ഏ​റെ​നേ​രം കാ​ത്തു​നി​ന്ന പ്ര​തി പ്ര​കോ​പി​ത​നാ​യി ഔ​ട്ട്‌​ലെ​റ്റി​ലേ​ക്കു ത​ള്ളി​ക്ക​യ​റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​യും ബി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ ന​ശി​പ്പി​ച്ചെ​ന്നു​മാ​ണു കേ​സ്. പെ​രു​ന്പാ​വൂ​ർ പോ​ലീ​സെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts