ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ കാണാതായ ഫോൺ ഉപയോഗത്തിൽ;  അ​ന്വേ​ഷി​ക്കു​മെ​ന്നു ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മിൻ ജെ ​ത​ച്ച​ങ്ക​രി രാ​ഷ്ട്ര​ദീ​പി​ക​യോ​ട്

എം​ജെ ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: മു​ൻ സ​ർ​വെ ഡ​യ​റ​ക്ട​ർ ശ്രീ ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച സി​റാ​ജ് പ​ത്ര​ത്തി​ന്‍റെ ബ്യൂ​റോ ചീ​ഫ് കെ ​എം ബ​ഷീ​റി​ന്‍റെ കാ​ണാ​താ​യ മൊ​ബൈ​ൽ ഫോ​ൺ ഇ​പ്പോ​ഴും ഉ​പ​യോ​ഗത്തിൽ. അ​പ​ക​ടം ന​ട​ന്ന ശേ​ഷം ബ​ഷീ​റി​ന്‍റെ ഈ ​പേ​ഴ‍്സ​ണ​ൽ ഫോ​ൺ കാ​ണാ​താ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് പ​ല​ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ പോ​ലീ​സി​ന് ഈ ​ഫോ​ൺ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്കും രാ​ത്രി 9.17നും ​ഇ​ട​യി​ൽ ബ​ഷീ​ർ അം​ഗ​മാ​യി​രു​ന്ന, മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ൾ​പ്പെടെ​യു​ള്ള വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ലെ​ഫ്ടാ​യി.

ത​ല​സ്ഥാ​ന​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അം​ഗ​മാ​യ ഇ​ന്ന​ത്തെ പ​രി​പാ​ടി ഗ്രൂ​പ്പി​ൽ നി​ന്നാ​ണ് ആ​ദ്യം ഈ നന്പർ പു​റ​ത്തു പോ​യ​ത്. അ​തി​നു ശേ​ഷം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഐ​എം​എ​, സി​റാ​ജ് പ​ത്ര​ത്തി​ന്‍റെ വാട്സ് ആപ് ഗ്രൂപ്പ്, മു​ഖ്യ​മ​ന്ത്രി​യു​ടെ മീ​ഡി​യ ഗ്രൂ​പ്പ്, ഐ​പി​എ​സ് സം​ഘ​ട​ന​യു​ടെ മീ​ഡി​യ ഗ്രൂ​പ്പ് തു​ട​ങ്ങി ബ​ഷീ​ർ അം​ഗ​മാ​യി​രു​ന്ന എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും ഇന്നലെ ആ​റു മ​ണി​മു​ത​ൽ ഇന്നു പുലർച്ചെവരെയുള്ള സമയത്തിനുള്ളിൽ ഈ നന്പർ പുറത്തായി.

ബ​ഷീ​റി​ന്‍റെ പേ​ഴ്സ​ണ​ൽ ന​ന്പ​റാ​യ 9048888504 ന​ന്പ​റാ​ണ് വാ​ട്സ് ഗ്രൂ​പ്പി​ൽ നി​ന്നും പു​റ​ത്തു പോ​യ​ത്. ഈ ​ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ചാ​ൽ സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്പോ​ഴും ഫോ​ൺ ഇ​പ്പോ​ഴും ആ​രു​ടേ​യോ കൈ​യി​ൽ സു​ര​ക്ഷി​ത​മാ​യി ഉ​ണ്ട് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. ഈ ​ന​ന്പ​ർ ഇ​തു​വ​രെ മൊ​ബൈ​ൽ ക​ന്പ​നി വേ​റെ ആ​ൾ​ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. കൈ​മാ​റി​യി​രു​ന്നു​വെ​ങ്കി​ൽ ഫോ​ൺ റി​ങ് ചെ​യ്യു​ക​യും ആ​രെ​ങ്കി​ലും എ​ടു​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ​യി​ല്ല.

അ​പ​ക​ട​ത്തി​നു ശേ​ഷം ഈ ​ഫോ​ണി​ൽ നി​ന്ന് കോൾ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഷാ​ന​വാ​സ് രാഷ്‌ട്രദീപികയോട് പ​റ​ഞ്ഞത്. വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്നും പു​റ​ത്തു പോ​യ​കാ​ര്യം അ​ന്വേ​ഷി​ക്കാ​മെ​ന്ന് എ​സ്പി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടേ​യും മ​ന്ത്രി​മാ​രു​ടേ​യും പ്രോ​ഗ്രാം പ​രി​പാ​ടി​ക​ൾ അ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ഔ​ദ്യോ​ഗി​ക​മാ​യി വാ​ട്സ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ അ​റി​യി​ക്കാ​റു​ണ്ട്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ ബ​ഷീ​ർ ഈ ​ഗ്രൂ​പ്പു​ക​ളി​ലെ​ല്ലാം അം​ഗ​മാ​ണെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് സി​റാ​ജ് മാ​നേ​ജു​മെ​ന്‍റും ബ​ഷീ​റി​ന്‍റെ കു​ടും​ബ​വും ത​ല​സ്ഥാ​ന​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും അ​റി​യി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ബ​ഷീ​റി​ന്‍റെ ഫോ​ൺ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ബ​ഷീ​റി​ന്‍റെ കു​ടും​ബം നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. എ​ന്നി​ട്ടും ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘം ഇ​തു ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​ള്ള പു​റ​ത്താ​ക​ൽ. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ഒ​രേ സ​മ​യം അ​ല്ല പു​റ​ത്തു പോ​യി​രി​ക്കു​ന്ന​ത്. പ​ല പ​ല സ​മ​യ​ങ്ങ​ളി​ലാ​ണ്. ഒ​രു​മി​ച്ചാ​ണ് പു​റ​ത്തു പോ​യ​തെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​തെ​യി​രു​ന്നു പു​റ​ത്താ​യെ​ന്ന് അ​നു​മാ​നി​ക്കാം. ഇ​ത് അ​ങ്ങ​നെ​യ​ല്ല കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലാ​ണ് പോ​യി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ സാ​ങ്കേ​തി​ക വ​ശം അ​റി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ല്ലി​നോ​ട് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മിൻ ജെ ​ത​ച്ച​ങ്ക​രി രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച അപകടത്തിൽ പ്ര​തി​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാമനും സു​ഹൃ​ത്ത് വ​ഫ ഫിറോ​സു​മാ​ണ്.

അ​പ​ക​ടം ന​ട​ന്ന സ​മ​യം മു​ത​ൽ ശ്രീ​റാ​മി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പോ​ലീ​സും ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യുംനടത്തി ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന് നാ​ലു​മാ​സം ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​ന് ബ​ഷീ​റി​ന്‍റെ ഫോ​ൺ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​ത് ത​ന്നെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. ഇ​പ്പോ​ഴ​ത്തെ സം​ഭ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും സി​റാ​ജ് മാ​നേ​ജു​മെ​ന്‍റി​ന്‍റെ​യും തീ​രു​മാ​നം.

Related posts