ഒ​രു ഏ​ജ​ന്‍​സി​യേ​യും പേ​ടി​യി​ല്ല, ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ മാ​ത്രം ഭീ​രു അ​ല്ല; കള്ള പ്ര​ചാ​ര​ണങ്ങൾ ത​ള്ളി സ്പീ​ക്ക​ര്‍

 താ​ന്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി സ്പീ​ക്ക​ര്‍ രം​ഗ​ത്ത്. ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ്പീ​ക്ക​റു​ടെ പ്ര​തി​ക​ര​ണം. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു എ​ന്ന് വാ​ര്‍​ത്ത ന​ല്‍​കി​യ​വ​ര്‍ നി​കൃ​ഷ്ട ജീ​വി​യാ​ണെ​ന്നും സ്പീ​ക്ക​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

‘ഞാ​ന്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു​വെ​ന്നും കു​ടും​ബം ത​ക​ര്‍​ന്ന് പോ​യെ​ന്ന രീ​തി​യി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു. ചി​ല ആ​ളു​ക​ള്‍ അ​ത് ഏ​റ്റു പി​ടി​ച്ചു. ഞാ​നി​വി​ടെ ഉ​ണ്ടെ​ന്ന് പ​റ​യേ​ണ്ട രീ​തി​യി​ലേ​ക്ക് ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം എ​ത്തി​പ്പെ​ട്ടു.

കു​പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ്. ഒ​രു ഏ​ജ​ന്‍​സി​യേ​യും പേ​ടി​യി​ല്ല. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ മാ​ത്രം ഭീ​രു അ​ല്ല.
ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് മു​ന്നി​ലും കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment