എ​ത്ര ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രും; ബ്രേ​ക്കിം​ഗ് ന്യൂ​സു​ക​ളി​ലെ ആ​ഹ്ലാ​ദ​ത്തി​ൽ വ​സ്തു​ത മ​റ​ക്ക​രു​ത്;  പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടെയെന്ന് സ്പീ​ക്ക​ർ

മ​ല​പ്പു​റം: അ​പ​വാ​ദ വ്യ​വ​സാ​യ​ങ്ങ​ൾ അ​ഭി​ര​മി​ക്കു​ന്ന​വ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കി​ല്ലെ​ന്നു സ്പീ​ക്ക​ർ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. എ​ത്ര ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

അ​പ​വാ​ദ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ല, നാ​ടി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ മു​ഴു​കു​ന്ന​വ​രാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ക. ബ്രേ​ക്കിം​ഗ് ന്യൂ​സു​ക​ളി​ലെ ആ​ഹ്ലാ​ദ​ത്തി​ൽ വ​സ്തു​ത മ​റ​ക്ക​രു​ത്.

നാ​ടി​ന്‍റെ വി​ക​സ​ന​വും ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കേ​ണ്ട വി​ക​സ​ന​വും ഏ​ത് ത​ര​ത്തി​ൽ വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്. അ​തി​നാ​ൽ അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ വി​ജ​യി​ക്കി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടേ​യെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

കെ ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​ജ​നം മ​ന​സി​ലാ​ക്ക​ട്ടെ. ഇ​വ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു.

മാ​ധ്യ​മ​ങ്ങ​ൾ മൊ​ഴി​ക​ളോ റി​പ്പോ​ർ​ട്ടു​ക​ളോ ക​ണ്ടി​ട്ട​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു.മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും

സ്പീ​ക്ക​ർ എ​ന്ന നി​ല​യി​ൽ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് പ​രി​മി​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.

Related posts

Leave a Comment