ഓ​ർ​മ​യി​ല്ലേ, ശ്രീ​ര​ഞ്ജി​നി​യെ..? സ്വ​ന്തം ക​ര​ൾ ഒ​രു പി​ഞ്ചു കു​ഞ്ഞി​ന് പ​കു​ത്തു​ന​ൽ​കി​യ പെണ്‍കരുത്ത്‌; മാതൃകയാക്കാം ശ്രീരഞ്ജിനിയുടെ മനോധൈര്യത്തെ

കാ​ട്ടാ​ക്ക​ട : ഓ​ർ​മ​യി​ല്ലേ, ശ്രീ​ര​ഞ്ജി​നി​യെ..?. അ​വ​യ​വ​ദാ​നം പു​ണ്യ​മാ​യി ക​ണ്ട് സ്വ​ന്തം ക​ര​ൾ ഒ​രു പി​ഞ്ചു കു​ഞ്ഞി​ന് പ​കു​ത്തു​ന​ൽ​കി​യ ആ ​പെ​ൺ​ക​രു​ത്തി​നെ ആ​രും അ​ത്ര​പെ​ട്ട​ന്ന് മ​റ​ക്കാ​നി​ട​യി​ല്ല. ഈ ​കൊ​റോ​ണ കാ​ല​ത്ത് പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ ശ​രീ​ര​വു​മാ​യി രോ​ഗീ​പ​രി​ച​ര​ണ​ത്തി​ൽ മു​ഴു​കു​ക​യാ​ണ് ശ്രീ​ര​ഞ്ജി​നി.

പൂ​ജ​പ്പു​ര ത​മ​ലം സ്വ​ദേ​ശി​നി​യാ​യ ശ്രീ​ര​ഞ്ജി​നി(40) സ്വ​ന്ത​മാ​യി വീ​ടും കു​ടും​ബ​വു​മി​ല്ലാ​ത്ത അ​നാ​ഥ​യാ​ണ്. ആ​ശാ​വ​ർ​ക്ക​റാ​യും കൂ​ലി​പ്പ​ണി ചെ​യ്തു​മാ​യി​രു​ന്നു ഉ​പ​ജീ​വ​നം.

വാ​ട​ക വീ​ടു​ക​ളി​ൽ മാ​റി​മാ​റി താ​മ​സം. ദാ​രി​ദ്യം ഇ​ഴ​തീ​ർ​ത്ത ജീ​വി​ത​മാ​യി​ട്ടും ആ​റു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള അ​ലി​യ ഫാ​ത്തി​മ എ​ന്ന കു​രു​ന്നി​ന് സ്വ​ന്തം ക​ര​ൾ ദാ​ന​മാ​യി പ​കു​ത്തു ന​ൽ​കി​യ​വ​ൾ.

2016-ൽ ​ശ്രീ​ര​ഞ്ജി​നി ക​ര​ൾ​ദാ​നം ചെയ്തതിനു​ശേ​ഷം അ​വ​ളു​ടെ ദുരിത ജീ​വി​തം മാധ്യമങ്ങളിൽ ഇടം നേടി. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പ് വ​ട്ടി​യൂ​ർ​ക്കാ​വ് അ​ർ​ബ​ൻ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ ശ്രീ​ര​ഞ്ജി​നി​ക്ക് ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രി​യാ​യി താ​ൽ​ക്കാ​ലി​ക ജോ​ലി ന​ൽ​കി.

പ്ര​തി​മാ​സം 7000 രൂ​പ ശ​മ്പ​ള​ത്തി​ൽ. വേ​ത​നം കു​റ​വെ​ങ്കി​ലും രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത് പു​ണ്യ​മെ​ന്ന് അ​വ​ൾ ക​രു​തി. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ത​ന്നെ ഒ​രു വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. കൊ​റോ​ണ ഭീ​തി​യി​ൽ രാ​ജ്യം പ​ക​ച്ചു നി​ൽ​ക്കു​മ്പോ​ൾ ശ്രീ​ര​ഞ്ജി​നി ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു.

ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ദി​വ​സം പോ​ലും അ​വ​ധി എ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഒ​രു​ദി​വ​സ​വും അ​വ​ധി എ​ടു​ക്കാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ജോ​ലി ചെ​യ്യു​ക​യാ​ണ് ശ്രീ​ര​ഞ്ജി​നി.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ൽ ഐ​സലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രും ധാ​രാ​ളം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി ശു​ചീ​ക​ര​ണം, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്ക​ൽ തു​ട​ങ്ങിയ ജോ​ലി​ക​ൾ സ്വ​മേ​ധ​യ ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ക​യാ​ണ് ശ്രീ​ര​ഞ്ജി​നി. ജോ​ലി എ​ന്ന​തി​ലു​പ​രി, അ​ത് ത​ന്‍റെ ക​ട​മ​യെ​ന്ന് പ​റ​യാ​നാ​ണ് ഇ​വ​ൾ​ക്കി​ഷ്ടം.

ഫോ​ട്ടോ- ശ്രീ​ര​ഞ്ജി​നി

Related posts

Leave a Comment