മത്സരാര്‍ഥിയെ അധിക്ഷേപിച്ചതിന് സല്‍മാന്‍ ഖാന്‍ ശാസിച്ചു! ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാവാതെ തല ചുമരിലിടിച്ച് പൊട്ടിച്ചു; ഹിന്ദി ബിഗ് ബോസില്‍ വീണ്ടും വില്ലനായി ശ്രീശാന്ത്

എക്കാലത്തും വിവാദങ്ങളുടെ തോഴനാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഒന്നിനു പുറകേ ഒന്നൊഴിയാതെ വിവാദങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് പൊട്ടിപുറപ്പെടാറുമുണ്ട്. ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ശ്രീശാന്ത് വാര്‍ത്തകളില്‍ നിറയുന്നത്.

മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുളിമുറിയുടെ ചുമരില്‍ ശ്രീശാന്ത് സ്വയം തലയടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഷോയുടെ സംഘാടകര്‍ നല്‍കുന്ന വിവരം.

ഷോയിലെ മറ്റൊരു മല്‍സരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. പിന്നാലെ കുളിമുറിയില്‍ കയറിയ ശ്രീശാന്ത് കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിലിടിക്കുകയായിരുന്നു.

‘ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി’. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്‍പും ബിഗ് ബോസില്‍ ശ്രീശാന്തിന്റെ പെരുമാറ്റം വിവാദമായിട്ടുണ്ട്.

Related posts