ഇടവേളയ്ക്ക് ശേഷം’രാഷ്ട്രീയ’ കളിക്കളത്തിലേക്ക്; 2020ൽ വീണ്ടും കളിച്ചു തുടങ്ങും; 2024 ശശി തരൂരിനെ തോൽപ്പിക്കാൻ ലോക്സഭയിലേക്ക് മത്സരിക്കും; ശു​ഭാ​പ്തി വി​ശ്വാ​സത്തോടെ ശ്രീശാന്ത് പറ‍യുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ….

മും​ബൈ: വീ​ണ്ടും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്ത്. 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ശ​ശി ത​രൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണു ശ്രീ​ശാ​ന്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ്പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു ശ്രീ​ശാ​ന്ത് ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

താ​ൻ ശ​ശി ത​രൂ​രി​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ്. ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ത​നി​ക്കു വേ​ണ്ടി സം​സാ​രി​ച്ചി​ട്ടു​മു​ണ്ട്. എ​ങ്കി​ലും 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തെ തോ​ൽ​പ്പി​ക്കും. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ടെ​ന്നും ശ്രീ​ശാ​ന്ത് ശു​ഭാ​പ്തി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

2016-ൽ ​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ശ്രീ​ശാ​ന്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. അ​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ വി.​എ​സ്. ശി​വ​കു​മാ​റി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. വെ​റും 34,764 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു ക​ന്നി​പ്പോ​രാ​ട്ട​ത്തി​ൽ ശ്രീ​ശാ​ന്തി​നു ല​ഭി​ച്ച​ത്.

താ​ൻ ഒ​ത്തു​ക​ളി ന​ട​ത്തി​യി​ട്ടി​ല്ല. 100 കോ​ടി രൂ​പ ല​ഭി​ച്ചാ​ൽ പോ​ലും താ​ൻ അ​തു ചെ​യ്യി​ല്ല. ഐ​പി​എ​ല്ലി​ലെ ഒ​ത്തു​ക​ളി കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ളു​ക​ൾ ദു​സ​ഹ​മാ​യി​രു​ന്നു​വെ​ന്നും ശ്രീ​ശാ​ന്ത് അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഐ​പി​എ​ല്ലി​ൽ ഒ​ത്തു​ക​ളി​യാ​രോ​പി​ച്ചു ശ്രീ​ശാ​ന്തി​നു ബി​സി​സി​ഐ ആ​ജീ​വ​നാ​ന്ത വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. 2020 സെ​പ്റ്റം​ബ​ർ മു​ത​ൽ ശ്രീ​ശാ​ന്തി​നു ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങാം.

Related posts