ഓ​ൾ​റൗ​ണ്ട് മി​ക​വി​ൽ ഷ​ദാ​ബ് ഖാ​ൻ; പാ​ക്കി​സ്ഥാ​നു ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം

അ​ബു​ദാ​ബി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നു ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം. ഒ​രു പ​ന്ത് ശേ​ഷി​ക്കെ ര​ണ്ടു വി​ക്ക​റ്റി​നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യം. ഷ​ദാ​ബ് ഖാ​ന്‍റെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​മാ​ണു പാ​ക്കി​സ്ഥാ​നു വി​ജ​യ​മൊ​രു​ക്കി​യ​ത്.

ആ​ദ്യം ബാ​റ്റു ചെ​യ്ത ശ്രീ​ല​ങ്ക​യ്ക്കു നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച​ശേ​ഷം ശ്രീ​ല​ങ്ക ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ 106/1 എ​ന്ന നി​ല​യി​ൽ​നി​ന്ന് 124/9 എ​ന്ന നി​ല​യി​ൽ ല​ങ്ക ത​ക​ർ​ന്നു. ഫ​ഹീം അ​ഷ്റ​ഫ് മൂ​ന്നും ഹ​സ​ൻ അ​ലി ര​ണ്ടും ഷ​ദാ​ബ് ഖാ​ൻ ഒ​ന്നും വി​ക്ക​റ്റ് നേ​ടി. ഗു​ണ​തി​ല​കെ(51), സ​മ​ര​വി​ക്ര​മ(32) എ​ന്നി​വ​ർ​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും ല​ങ്ക​ൻ നി​ല​യി​ൽ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നു തു​ട​ക്കം മു​ത​ൽ തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഒ​രു ഘ​ട്ട​ത്തി​ൽ 55/4 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന പാ​ക്കി​സ്ഥാ​നെ സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദും(28) മു​ഹ​മ്മ​ദ് ഹ​ഫീ​സും(14) ചേ​ർ​ന്നു വി​ജ​യ​ത്തി​ലെ​ത്തി​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും ഇ​രു​വ​രും പു​റ​ത്താ​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും ത​ക​ർ​ന്നു. എ​ന്നാ​ൽ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഷ​ദാ​ബ് ഖാ​ൻ ന​ട​ത്തി​യ ബാ​റ്റിം​ഗ് പ്ര​ക​ട​നം പാ​ക്കി​സ്ഥാ​നു നേ​രി​യ ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഷ​ദാ​ബ് 16 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

 

Related posts