ഫ്ര​ഞ്ച് ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സ്: സെ​മി​യി​ൽ ശ്രീ​കാ​ന്ത്-​പ്ര​ണോ​യി പോ​രാ​ട്ടം

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ലോ​ക സൂ​പ്പ​ര്‍​സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ സെ​മി പോ​രാ​ട്ടം. സെ​മി​യി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത് ഇന്ത്യയുടെ തന്നെ എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യെ നേ​രി​ടും. വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു​വും സെ​മി​യി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജി​യോ​ൺ ഹ​യോ​ക് ജി​ന്നി​നെ തോ​ൽ​പി​ച്ചാ​ണ് പ്ര​ണോ​യി അ​വ​സാ​ന നാ​ലി​ൽ ഇ​ടം പി​ടി​ച്ച​ത്. സ്കോ​ർ: 21-16, 21-16. നാ​ലാം സീ​ഡ് ചൈ​ന​യു​ടെ ഷി ​യു​കി​യെ 8-21, 21-19, 21-9 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ൽ എ​ത്തി​യ​ത്.

നേ​ര​ത്തെ, ചൈ​ന​യു​ടെ ചെ​ൻ യു​ഫി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് സി​ന്ധു സെ​മി​യി​ൽ പ്ര​വേ​ശി​ച്ചത്. സ്കോ​ർ: 21-14, 21-14. സി​ന്ധു ആ​ദ്യ​മാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ര​ണ്ടാം റൗ​ണ്ട് ക​ട​ക്കു​ന്ന​ത്.

Related posts