കൂനിൻമേൽ കുരുപോലെ; തോൽവികൾ ഏറ്റുവാങ്ങുന്നതിനിടെ പാർട്ടിക്ക് തിരിച്ചടിയായി  വടകരയിൽ പാ​ർ​ട്ടി അ​നു​ഭാ​വി​ക്കു സി​പി​എം  പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​രമ​ർ​ദ​നം

വ​ട​ക​ര: റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി അ​നു​ഭാ​വി​ക്കു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര മ​ർ​ദ​നം. ഇ​രു​ന്പ് ദ​ണ്ഡ് കൊ​ണ്ടു​ള്ള അ​ടി​യി​ൽ മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടോ​ത്ത് സ്വ​ദേ​ശി ഷാ​ജു​വി​നെ (43) വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഷാ​ജു​വും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും ത​മ്മി​ൽ ജ​ല​നി​ധി കി​ണ​റി​ന​ടു​ത്തേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് കൂ​ടെ റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​താ​ണ് ഷാ​ജു​വി​നെ​തി​രാ​യ വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണം.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​രു വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ നേ​താ​വും ഷാ​ജു​വും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​ട്ടോ​ത്ത് നാ​യ​നാ​ർ​ഭ​വ​നു സ​മീ​പ​ത്ത് വെ​ച്ച് മൂ​ന്ന് പേ​ര​ട​ങ്ങി​യ സം​ഘം ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്നു ഷാ​ജു പ​റ​യു​ന്നു.

ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​നി​ക്കെ​തി​രെ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ ഷാ​ജു​വി​ന് രോ​ഷ​മു​ണ്ട്. വ​ട​ക​ര​യി​ൽ ഒ.​ഭ​ര​ത​ൻ മു​ത​ൽ പി.​ജ​യ​രാ​ജ​ൻ വ​രെ​യു​ള്ള​വ​ർ സ്ഥാ​നാ​ർ​ഥി​യാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം വാ​ഹ​ന​വു​മാ​യി ഷാ​ജു രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ച ത​നി​ക്ക് പാ​ർ​ട്ടി നീ​തി ന​ൽ​കു​മെ​ന്നാ​ണ് ഷാ​ജു​വി​ന്‍റെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ മ​ർ​ദ്ദ​ന​ത്തി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി പോ​രാ​ടു​മെ​ന്നും പ​റ​യു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ട​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts