കണ്ണടച്ചു തുറക്കും മുമ്പേ സൂപ്പര്‍നായികയായി; വളരെപ്പെട്ടെന്നു തന്നെ സിനിമയില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു; നടി ശ്രീദിവ്യയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

 

തമിഴകത്ത് ഞൊടിയിടയില്‍ ഉദിച്ചുയര്‍ന്ന താരമാണ് ശ്രീദിവ്യ. വരുത്തപ്പടാത വാലിഭര്‍ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ശ്രീദിവ്യയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാലിപ്പോള്‍ തമിഴില്‍ ശ്രീദിവ്യയ്ക്ക് അവസരം കുറയുന്നു.ശിവകാര്‍ത്തികേയന്‍, വിശാല്‍, റാണ, ജിവി പ്രകാശ്, അതര്‍വ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ ജോഡി ചേര്‍ന്ന് അഭിനയിച്ച ശ്രീദിവ്യ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് മടങ്ങിപ്പോയതായാണ് വാര്‍ത്തകള്‍.

മൂന്നാം വയസ്സില്‍ ബാലതാരമായിട്ടാണ് ശ്രീദിവ്യ സിനിമാ ലോകത്ത് എത്തിയത്. ഹനുമാന്‍ ജംഗ്ഷന്‍ എന്ന ചിത്രത്തിലൂടെ 2000 ല്‍ തുടക്കം കുറിച്ചു. പിന്നീട് യുവരാജ്, വീട് എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.

മന്‍സാര എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചു തുടങ്ങി. ബസ് സ്റ്റോപ്പാണ് മറ്റൊരു തെലുങ്ക് ചിത്രം. എന്നാല്‍ തെലുങ്ക് സിനിമാ ലോതത്ത് വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രീദിവ്യയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ പുതിയ നായികമാരുടെ കുത്തൊഴുക്കില്‍ ശ്രീദിവ്യയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ജീവ, വെള്ളക്കാര ദുരൈ, കാക്കി സട്ടൈ, ഏട്ടി, ബാംഗ്ലൂര്‍ ഡെയ്സ്, പെന്‍സില്‍, മരുത്, കശ്മോര തുടങ്ങിയവയാണ് ശ്രീദിവ്യ നായികയായെത്തിയ തമിഴ് ചിത്രങ്ങള്‍.

 

Related posts