തൊ​ഴി​ല്‍​പ​ര​മാ​യ ബ​ന്ധം മാത്രം! മോ​ന്‍​സ​ന്‍റെ അ​ടു​ത്ത് മു​ടി കൊ​ഴി​ച്ചി​ലി​നു ചി​കി​ത്സ​യ്ക്കാ​യി പോ​യി; ഇഡിക്ക് മുന്നിൽ ശ്രുതി ലക്ഷ്മി പറഞ്ഞതെന്തൊക്കെ?



കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലു​മാ​യി ത​നി​ക്ക് തൊ​ഴി​ല്‍​പ​ര​മാ​യ ബ​ന്ധം മാ​ത്ര​മേ ഉ​ള്ളു​വെ​ന്ന് ന​ടി ശ്രു​തി ല​ക്ഷ്മി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മൊ​ഴി ന​ല്‍​കി​യ​താ​യി സൂ​ച​ന.

മോ​ന്‍​സ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ശ്രു​തി​ല​ക്ഷ്മി​യെ എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

മോ​ന്‍​സ​ന്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് ന​ടി​ക്കു ല​ഭി​ച്ച പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.
മോ​ന്‍​സ​ന്‍റെ ക​ലൂ​രി​ലെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ന​ടി നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. മോ​ന്‍​സ​നു​മാ​യി ന​ട​ത്തി​യ പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചാ​ണ് ഇ​ഡി ചോ​ദി​ച്ച​ത്.

മോ​ന്‍​സ​ന്‍റെ ശി​പാ​ര്‍​ശ പ്ര​കാ​രം മ​റ്റു ചി​ല ച​ട​ങ്ങു​ക​ളി​ലും ന​ടി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. മോ​ന്‍​സ​ന്‍റെ അ​ടു​ത്ത് മു​ടി കൊ​ഴി​ച്ചി​ലി​നു ചി​കി​ത്സ​യ്ക്കാ​യി പോ​യി​രു​ന്ന​താ​യി ശ്രു​തി ല്ക്ഷ്മി ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment