ശ്രുതി വിവാഹം കഴിച്ചു, അതും എല്ലാവരെയും ഞെട്ടിച്ച്! നടി ശ്രുതി മേനോന്‍ വിവാഹിതയായി. സഹില്‍ ടിംപാഡിയ ആണ് വരന്‍

നടി ശ്രുതി മേനോന്‍ വിവാഹിതയായി. സഹില്‍ ടിംപാഡിയ ആണ് വരന്‍. വിവാഹിതയാകാന്‍ പോവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ താരം അറിയിച്ചിരുന്നു. അവതാരകയ്ക്കു പുറമെ അറിയപെടുന്ന മോഡല്‍ കൂടിയാണ് ശ്രുതി. ഫോര്‍വേഡഡ് മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ താന്‍ ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നാണ് ഇതൊന്നും അതില്‍ പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നുമായിരുന്നു വിവാദങ്ങളോട് ശ്രുതി പ്രതികരിച്ചത്. ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

Related posts