പാര്‍ട്‌നര്‍ മരിച്ചു പോയാലും ഫിസിക്കല്‍, ഇമോഷണല്‍ നീഡ്‌സ് ഒന്നും തീരില്ല ! തുറന്നു പറച്ചിലുമായി ശ്രുതി രാമചന്ദ്രന്‍…

ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ശ്രുതി രാമചന്ദ്രന്‍.

രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയിലൂടെയാണ് ശ്രുതി ഇഭിനയരംഗത്തേക്ക് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തില്‍ സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.

പിന്നീട് പ്രേതം, സണ്‍ഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഇതിനിടെ ഡിയര്‍ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു.

അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും തിരക്കഥാകൃത്തും ഒക്കെയാാണ് ശ്രുതി രാമചന്ദ്രന്‍. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ നീരജയെ കുറിച്ച് പ്രതികരിക്കുകയാണ് ശ്രുതി. തനിക്ക് ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ നോ പറയാന്‍ തോന്നിയില്ലെന്നാണ് ശ്രുതി പറയുന്നത്.

തനിക്ക് പെട്ടെന്ന് നീരജയിലേക്ക് കണക്റ്റ് ചെയ്യാനായെന്നും താരം പറയുന്നു. വിധവയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്ന സിനിമയില്‍ കലേഷ്, ശ്രിന്ദ, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.

നീരജ ഒരു സ്ത്രീയുടെ മാത്രം സ്റ്റോറിയല്ല. പാര്‍ട്‌നര്‍ മരിച്ചുപോയാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ മരിക്കുന്നില്ല.

ഫിസിക്കല്‍ നീഡ്‌സാണെങ്കിലും ഇമോഷണലാണെങ്കിലും അത് തീരുന്നില്ലെന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രുതി രാമചന്ദ്രന്‍ നീരജയെക്കുറിച്ച് മനസ് തുറന്നത്.

തനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല അത്. തനിക്ക് തന്റെ ഭര്‍ത്താവ് കൂടെയുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്ന് പോവുന്ന ചിലരെ താന്‍ കണ്ടിട്ടുണ്ട്.

സിനിമ തുടങ്ങിയ കാലത്ത് തന്നെ പറയേണ്ട വിഷയങ്ങളിലൊന്നാണ് നീരജയിലേതെന്നാണ് ശ്രുതി പറയുന്നു.

ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. ആദ്യമായാണ് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിലും ടൈറ്റില്‍ റോളിലും വരുന്നത്.

നീരജയുടെ ക്യാരക്ടര്‍ മാത്രമല്ല ഓരോ കഥാപാത്രങ്ങള്‍ക്കും അതുപോലെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിലെന്ന് താരം പറയുന്നു.

സിനിമയില്‍ ജിപിയുടെയും കലേഷിന്റെയും ക്യാരക്ടര്‍ ഏറെ പ്രധാനപ്പെട്ടതാണ്. അവര്‍ക്ക് ഒരു ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ.

കുറച്ച് നേരമേ ഉള്ളൂവെങ്കിലും സിനിമ നീങ്ങുന്നത് ജിപിയുടെ ക്യരക്ടറായ അലക്‌സിന്റെ ഓര്‍മ്മകളിലൂടെയാണ്. ആ മിസ്സിംഗുണ്ട് നീരജയ്ക്ക് എന്നും സിനിമയെ കുറിച്ച് ശ്രുതി വിശദീകരിക്കുന്നു.

പ്രേതം സിനിമ കഴിഞ്ഞ സമയത്ത് എനിക്ക് അങ്ങനെയധികം അവസരങ്ങളൊന്നും വന്നിട്ടില്ല. സണ്‍ഡേ ഹോളിഡേയാണ് പിന്നെ വന്നത്.

അതിന് ശേഷവും കുറേ ഗ്യാപ്പുണ്ടായിരുന്നു. എന്റെ സിനിമകള്‍ക്കെല്ലാം ഈ ഗ്യാപ്പുണ്ട്. ഒരു പത്ത് സിനിമ വന്നാല്‍ അതില്‍ നിന്നും ഒരെണ്ണമായിരിക്കും നമ്മള്‍ എടുക്കുന്നതെന്നും താരം പറഞ്ഞു.

തനിക്ക് നല്ല ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. റൊമാന്‍സും കോമഡിയുമൊക്കെയാണ് താന്‍ പിടിക്കാറുള്ളത്. ഫ്രാന്‍സിസ് എല്ലാ തരത്തിലുള്ള കഥകളും എഴുതാറുണ്ടെന്ന് ശ്രുതി പറയുന്നു.

ഡാന്‍സ് ക്ലാസില്‍ വെച്ച് കണ്ടപ്പോള്‍ രഞ്ജിത് സാറാണ് എന്നോട് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചത്.

അന്ന് ദുല്‍ഖറാണ് നായകന്‍ എന്നായിരുന്നു പറഞ്ഞത്. സിനിമയെക്കുറിച്ച് ഒന്നും അറിയാതെയാണ് പോയത്.

മലയാളം പോലും തന്റേത് കറക്റ്റല്ലായിരുന്നു. ഈ പണി തനിക്ക് പറ്റിയതല്ലെന്ന് പറഞ്ഞാണ് പിജി ചെയ്യാനായി പോയത്.

പിന്നീടാണ്, അഭിനയത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളിലൂടെയൊന്നും കടന്ന് പോവേണ്ടി വന്നിട്ടില്ല. 16-ാം വയസ് മുതല്‍ ഫ്രാന്‍സിസ് തന്റെ കൂടെയുണ്ടെന്നും ശ്രുതി പറഞ്ഞു.

Related posts

Leave a Comment