എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് നാ​ളെ തു​ട​ക്കം;പരീക്ഷ എഴുതുന്നത് 4,19362 വി​ദ്യാ​ർ​ഥി​ക​ൾ; ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 10ന് തുടങ്ങും


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ കു​ട്ടി​ക​ൾ പ​രീ​ക്ഷാ ചൂ​ടി​ലേ​ക്ക്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കും. 29 ന് ​അ​വ​സാ​നി​ക്കും.

4,19362 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 2,13,801 ആ​ണ്‍​കു​ട്ടി​ക​ളും 2,05,561 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.

രാ​വി​ലെ 9.30 ന് ​ആ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 10 ന് ​ആ​രം​ഭി​ച്ച് 30 ന് ​അ​വ​സാ​നി​ക്കും.

ഈ ​പ​രീ​ക്ഷ​ക​ളും രാ​വി​ലെ 9.30 ന് ​തു​ട​ങ്ങും.ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 425361 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 4,42,067 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കു​ന്ന​ത്.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 28,820 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടാം വ​ർ​ഷം പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന​ത് 30,740 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. ഒ​ന്നു​മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ 13 ന് ​ആ​രം​ഭി​ക്കും.

Related posts

Leave a Comment