വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല; എന്നാലും സ്റ്റാ​മ്പ്വി​ൽ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ;15 രൂ​പ​യു​ടെ സ്റ്റാ​മ്പ് പ്ര​ധാ​ന അ​ധ്യാ​പ​കരുടെ പക്കലെത്തി


മു​ക്കം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കാ​ൻ തു​ട​ങ്ങി ര​ണ്ടാം അ​ധ്യ​യ​ന വ​ർ​ഷ​വും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ​ങ്കി​ലും ചി​ല​രൊ​ന്നും ഇ​ത് ഇ​പ്പോ​ഴും അ​റി​ഞ്ഞ മ​ട്ടി​ല്ല. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത മു​ൻ നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റാ​മ്പു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

കു​ട്ടി​ക​ളി​ൽ​നി​ന്ന് സ്റ്റാ​മ്പ് ഇ​ന​ത്തി​ൽ വ​ലി​യ സം​ഖ്യ ത​ന്നെ പി​രി​ച്ചെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം. ശി​ശു​ക്ഷേ​മ സ​മി​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ൾ​ക്ക് അ​റി​യി​പ്പ് അ​യ​ച്ച​ത്. 2020-21 വ​ർ​ഷ​ത്തെ ശി​ശു​ദി​ന സ്റ്റാ​മ്പാ​ണ് ഇ​പ്പോ​ൾ സ്കൂ​ളു​ക​ളി​ൽ വി​ൽ​പ്പ​ന​ക്ക് വ​ന്ന​ത്. വി​ദ്യാ​ർ​ഥി ഒ​ന്നി​ന് 15 രൂ​പ​യു​ടെ സ്റ്റാ​മ്പാ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്ക് അ​യ​ച്ചു കി​ട്ടി​യ​ത്.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് പു​റ​മേ അ​ൺ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്കും സ്റ്റാ​മ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ക്കു​ക, ദ​ത്തെ​ടു​ക്ക​ൽ, ശി​ശു​മ​ന്ദി​രം സ്ഥാ​പി​ക്ക​ൽ, ശി​ശു​ദി​നാ​ഘോ​ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സ്റ്റാ​മ്പ് തു​ക വി​നി​യോ​ഗി​ക്കു​ക.

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ര​ക്ഷാ​ധി​കാ​രി​യും, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സി​ഡ​ണ്ടും, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് വൈ​സ് പ്ര​സി​ഡ​ണ്ടും, ഡോ.​ജെ.​എ​സ് ഷി​ജു ഖാ​ൻ സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന ക​മ്മിറ്റിയാ​ണ് കേ​ര​ള ശി​ശു​ക്ഷേ​മ​സ​മി​തി​ക്കു​ള്ള​ത്.

ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​ൻ വ​ക​യി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് അ​ൺ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്റ്റാ​മ്പ് വി​ത​ര​ണ​ത്തി​ന് എ​ത്തി​യ​ത്.പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു വ​ന്ന​തും നാ​ട്ടി​ൽ ജോ​ലി ഇ​ല്ലാ​ത്ത​തും അ​ൺ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല​ധി​കം സ്റ്റാ​മ്പാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. കു​ട്ടി​ക​ളി​ൽ നി​ന്ന് ഒ​രു പ​ണ​പ്പി​രി​വും പാ​ടി​ല്ലെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നേ​ര​ത്തെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു അ​തി​ന്‍റെ ലം​ഘ​നം ആ​വു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ സ്റ്റാ​മ്പ് ക​ച്ച​വ​ടം.

Related posts

Leave a Comment